Tag: Charummoodu

അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റയാള്‍ വീട്ടിലെത്തിയതോടെ കുഴഞ്ഞ് വീണ് മരിച്ചു
Accident, Information

അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റയാള്‍ വീട്ടിലെത്തിയതോടെ കുഴഞ്ഞ് വീണ് മരിച്ചു

ചാരുംമൂട്: ആലപ്പുഴയില്‍ ജോലി കഴിഞ്ഞു മടങ്ങി വരവെ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റയാള്‍ വീട്ടിലെത്തിയതോടെ കുഴഞ്ഞ് വീണ് മരിച്ചു. കരിമുളയ്ക്കല്‍ ചുങ്കത്തില്‍ ദാമോധരന്റെ മകന്‍ മോഹനന്‍ (59) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം വെട്ടിക്കോട് ചാലിന് സമീപം വെച്ചായിരുന്നു പിന്നില്‍ നിന്നെത്തിയ വാഹനം മോഹനനെ ഇടിച്ചത്. അപകടത്തില്‍ ചെറിയ പരിക്കേറ്റെങ്കിലും മോഹനന്‍ വീട്ടിലേക്ക് പോയി. എന്നാല്‍ വീട്ടിലെത്തിയ മോഹനന്‍ തിങ്കളാഴ്ച രാത്രി 10 മണിയോടെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് കറ്റാനത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ വള്ളികുന്നം പൊലീസ് കേസ് എടുത്തു. മാതാവ്: തങ്കമ്മ, ഭാര്യ: ജാനകി, മക്കള്‍ : മനു, മഞ്ചു. മരുമകന്‍: ഷിബു....
error: Content is protected !!