പെരുവള്ളൂര്‍ സി എച്ച് സി കെട്ടിട നിര്‍മാണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണം ; ആര്‍ ജെ ഡി
പെരുവള്ളൂര്‍ :ദിനേന അഞ്ഞൂറിലധികം രോഗികള്‍ പരിശോധനക്കെത്തുന്ന പെരുവള്ളൂര്‍ സി എച്ച് സിയില്‍ ബദല്‍ സംവിധാനമൊരുക്കാതെ നിലവിലെ പഴയതും പുതിയതുമായ ചില കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയത് മൂലം പ്രവര്‍ത്തനം അവതാളത്തിലായതിനാല്‍ പുതിയ കെട്ടിടങ്ങളുടെയും ഐസൊലേഷന്‍ ബ്ലോക്കിന്റെയും നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി) പെരുവള്ളൂര്‍ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
കിടത്തി ചികിത്സ ലഭ്യമാക്കാനെന്നു പറഞ്ഞു ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സി എച്ച് സി യെ വര്‍ഷങ്ങള്‍ക്കു മുമ്പ് കുടുംബാരോഗ്യ കേന്ദ്രമായി തരം താഴ്ത്തിയിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അതിനുള്ള തസ്തിക സൃഷ്ടിക്കാതിരുന്നതിനാല്‍ ഈ ആരോഗ്യ കേന്ദ്രം വീണ്ടും സി എച്ച് സി ആയി അറിയപ്പെടുകയായിരുന്നു. നിലവിലെ കെട്ടിടങ്ങള്‍ ദീര്‍ഘ വീക്ഷണമില്ലാതെ പൊളിച്ചു മാറ്റിയതിനാല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്കും...