Tag: Cheif minister escort

മലപ്പുറത്ത് മുഖ്യമന്ത്രിക്ക് അസാധാരണ സുരക്ഷ സംവിധാനങ്ങൾ; പൊതുജനങ്ങളുടെ കറുത്ത മാസ്‌ക് അഴിപ്പിച്ചു
Kerala

മലപ്പുറത്ത് മുഖ്യമന്ത്രിക്ക് അസാധാരണ സുരക്ഷ സംവിധാനങ്ങൾ; പൊതുജനങ്ങളുടെ കറുത്ത മാസ്‌ക് അഴിപ്പിച്ചു

സ്വർണ്ണക്കടത്ത്, കറൻസി കടത്ത് ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാനത്ത് ഉടനീളം വൻ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കൊരുക്കുന്നത് അസാധാരണമായ സുരക്ഷാ ക്രമീകരണങ്ങൾ. ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത പൊതു പരിപാടികളുണ്ടായിരുന്ന കോട്ടയത്തും കൊച്ചിയിലും സാധാരണക്കാരെ മണിക്കൂറുകളോളം ബൂദ്ധിമുട്ടിലാക്കി കനത്ത സുരക്ഷയാണ് ഒരുക്കിയത്. ഇതിനിടയിലും പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധവും കരിങ്കൊടിയുമുണ്ടായി. ഈ സാഹചര്യത്തിൽ അതിലേറെ സുരക്ഷയാണ് ഇന്ന് മുഖ്യമന്ത്രിക്ക് രണ്ട് പരിപാടികളുള്ള മലപ്പുറത്ത് ഒരുക്കിയിട്ടുള്ളത്. മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന രണ്ടു പരിപാടികളുടെ സുരക്ഷക്ക് 700 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. എസ് പി നേരിട്ട് സുരക്ഷക്ക് മേൽനോട്ടം വഹിക്കും. മുഴുവൻ ഡിവൈഎസ്പിമാരും മുഖ്യമന്ത്രിയുടെ പരിപാടിക്ക് സുരക്ഷ ഒരുക്കും. 20 സിഐ മാർക്കാണ് ചുമതല ന...
Accident

മുഖ്യമന്ത്രിയുടെ എസ്‌കോർട് വാഹനങ്ങൾ അപകടത്തിൽ പെട്ടു

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് എസ്കോർട്ട് പോയ വാഹനങ്ങൾ അപകടത്തിൽ പെട്ടു. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയതിന് ശേഷമാണ് അപകടം ഉണ്ടായത്. കണ്ണൂരിലെ പയ്യന്നൂർ പെരുമ്പയിലാണ് അപകടം. മൂന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. കാസർകോട്ടെ സി.പി.എം. പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു മുഖ്യമന്ത്രി. തൊട്ടുപിന്നാലെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉണ്ടായിരുന്നു. വലിയൊരു സുരക്ഷാ വീഴ്ചയായാണ് പോലീസ് ഈ സംഭവത്തെ കാണുന്നത്. കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസ് ഉണ്ടായിരുന്നു. ഇതിന് തൊട്ടുപിറകിലായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ വാഹനം, അതിന് പിറകിലായി മറ്റൊരു പോലീസ് എസ്കോർട്ട് വാഹനം എന്നിങ്ങനെ ആയിരുന്നു ഉണ്ടായിരുന്നത്. ഈ മൂന്ന് വാഹനങ്ങളാണ് ഇടിച്ചത്. പയ്യന്നൂർ പെരുമ്പ പാലം കഴിഞ്ഞ ശേഷമായിരുന്നു അപകട...
error: Content is protected !!