Saturday, August 2

Tag: Chelari accident

ചേളാരി തയ്യിലക്കടവിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
Accident

ചേളാരി തയ്യിലക്കടവിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പരപ്പനങ്ങാടി : ചെട്ടിപ്പടി - ചേളാരി റോഡിൽ വാഹനാപകടം, ഒരാൾ മരിച്ചു. കൊടക്കാട് സ്വദേശി മങ്ങാട്ട് വെള്ളക്കൽ വേലായുധന്റെ മകൻ എം വി രാജേഷ് (50) ആണ് മരിച്ചത്. ചെട്ടിപ്പടിക്കും ചേളാരിക്കുമിടയിൽ തയ്യിലക്കടവിൽ ആണ് അപകടം. പാലത്തിന് സമീപത്ത് വെച്ചാണ് സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി....
Breaking news

ദേശീയപാത മുന്നിയൂർ പടിക്കലിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് 2 യുവാക്കൾ മരിച്ചു

മുന്നിയൂർ: തൃശൂർ കോഴിക്കോട് ദേശീയപാത പടിക്കലിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് ബൈക്ക് യാത്രക്കാരായ 2 പേർ മരിച്ചു. കോട്ടക്കൽ പടപ്പറമ്പ് പാങ്ങ് സ്വദേശികളായ റനീസ് (19), എം.ടി.നിയാസ് (19), എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം. ദേശീയപാതയിൽ പുതുതായി നിർമിച്ച 4 വരി പാതയിൽ നിന്ന് പടിക്കലിൽ സർവീസ് റോഡിലേക്ക് ഭാഗത്ത് സ്ഥാപിച്ച കോണ്ക്രീറ്റ് ഡിവൈഡറിൽ ഇടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ റനീസിനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലും നിയാസ് കോഴിക്കോട് മെഡിക്കൽ കോളേജിലും വെച്ചാണ് മരിച്ചത്....
Accident

ദേശീയപാതയിൽ പടിക്കലിൽ കാറുകൾ കൂട്ടിയിടിച്ചു റോഡിൽ മറിഞ്ഞു

തിരൂരങ്ങാടി: ദേശീയപാത പടിക്കലിന് സമീപം കാറുകൾ കൂട്ടിയിടിച്ചു അപകടം. ചേളാരിക്കും പടിക്കലിനും ഇടയിൽ എസ് ആർ പെട്രോൾ പമ്പിന് സമീപത്താണ് അപകടം. അപകടത്തിൽ ഒരു കാർ റോട്ടിൽ മറിഞ്ഞു. യാത്രക്കാർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ചേളാരി യിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
error: Content is protected !!