ആറുവരിപ്പാത: കൊളപ്പുറം, ചേളാരി, പുത്തനത്താണി ജംക്ഷനുകൾ വികസിപ്പിക്കാൻ പദ്ധതി
തിരൂരങ്ങാടി : ദേശീയപാത ആറുവരിപ്പാതയുടെ ഭാഗമായി ജില്ലയിൽ 3 ജംക്‌ഷനുകൾ വികസിപ്പിക്കുന്നു. കൊളപ്പുറം, ചേളാരി, പുത്തനത്താണി, ജംക്‌ഷനുകളാണ് വികസിപ്പിക്കാൻ പദ്ധതി തയാറാക്കിയിരിക്കുന്നത്. ജനപ്രതിനിധികളുടെ ആവശ്യപ്രകാരമാണ് പദ്ധതി തയാറാക്കിയത്. സംസ്ഥാന സർക്കാരിന്റെയും ദേശീയപാത അതോറിറ്റിയുടെയും അനുമതി ലഭിച്ചു കഴിഞ്ഞാലുടൻ സ്ഥലമേറ്റെടുപ്പ് നടക്കും. ഏതാണ്ട് 0.5 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് കണക്ക്. ആറുവരിപ്പാത കടന്നു പോകുന്നതിന്റെ ഭാഗമായി വലിയ യാത്രാദുരിതം നേരിടാനിടയുള്ള ജംക്‌ഷനുകളിൽ അടിയന്തര ഇടപെടൽ വേണമെന്ന് ബന്ധപ്പെട്ട ജനപ്രതിനിധികൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പദ്ധതി തയാറാക്കി സർക്കാരിന് സമർപ്പിച്ചു കഴിഞ്ഞു.
കൊളപ്പുറം പരപ്പനങ്ങാടി - അരീക്കോട് സംസ്ഥാന പാതയുടെ ഭാഗമായുള്ളതാണ് ജംക്ഷൻ . കരിപ്പൂർ എയർ പോർട്ടിലേക്കുള്ള റോഡ് കൂടിയാണിത്. ഇവിടെ നിർമിച്ച സർവീസ് റോഡ് സൗകര്യപ്...