ചെമ്മാട് വഴി ടോറസ് ടിപ്പർ ലോറികൾ നിരോധിച്ചു
തിരൂരങ്ങാടി: ചെമ്മാട് ടൗണിലെ ട്രാഫിക് പരിഷ്‌കരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു മുനിസിപ്പല്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു. ചെമ്മാട് ടൗണിലെ ഗതാഗത തിരക്ക് ഒഴിവാക്കുന്നതിനായി ചെമ്മാട് വഴി പരപ്പനങ്ങാടി, താനൂര്‍ ഭാഗങ്ങളിലേക്ക് ഹെവിടോറസ്ടിപ്പര്‍ ലോറികള്‍ പോകുന്നത് നിരോധിക്കാന്‍ തീരുമാനിച്ചു. ടോറസ് ലോറികൾ ചേളാരി- ചെട്ടിപ്പടി വഴി പോകണം. ചെമ്മാട്ടെ ഇടുങ്ങിയ റോഡിലൂടെ ഹെവിടോറസ്ടിപ്പര്‍ ലോറികള്‍ കൂട്ടത്തോടെ കടന്നുവരുന്നത് ഏറെ കുരുക്കുണ്ടാക്കുന്നുണ്ട്. സമീപകാലത്ത് ഇതിലൂടെ ഹെവിടോറസ്ടിപ്പര്‍ ലോറികള്‍ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. പുതിയ ബസ് സ്റ്റാന്റ് തുറന്നതോടെ ചെമ്മാട്ടെ ഗതാഗതകുരുക്കിനു ഏറെ ആശ്വാസം പകര്‍ന്നതായി യോഗം വിലയിരുത്തി. ചെമ്മാട് ജംഗ്ഷനില്‍ കൊടിഞ്ഞിറോഡിലേക്ക് ബസ്സുകള്‍ കയറ്റി നിര്‍ത്തുന്നത് കര്‍ശനമായി നിരോധിക്കും. ഇവിടെ നോ പാര്‍ക്കിംഗ് ബോര്‍ഡ് സ്ഥാപിക്കും. ഇവ...