Tuesday, September 16

Tag: Cheroor road

കുന്നുംപുറത്ത് ബൈക്കുകൾ അപകടത്തിൽ പെട്ട് കൂമണ്ണ സ്വദേശി മരിച്ചു
Accident

കുന്നുംപുറത്ത് ബൈക്കുകൾ അപകടത്തിൽ പെട്ട് കൂമണ്ണ സ്വദേശി മരിച്ചു

എ ആർ നഗർ : കുന്നുംപുറം വേങ്ങര റോഡിൽ ബൈക്കുകൾ അപകടത്തിൽ പെട്ട് യുവാവ് മരിച്ചു. കൂമണ്ണ നീരോൽപ്പ് കഴുങ്ങുംതോട്ടത്തിൽ ഹംസയുടെ മകൻ മുഹമ്മദ് ശാക്കിർ സുഹരി (28) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യയും കുഞ്ഞും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് വൈകുന്നേരം 6. 24 ന് കുന്നുംപുറം ടൗണിൽ വേങ്ങര റോഡിൽ വെച്ചാണ് അപകടം. നിർത്തിയിട്ട് ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന യുവാവ് പെട്ടെന്ന് ബൈക്ക് മുന്നോട്ടെടുത്ത് വളച്ചപ്പോൾ അതേ ദിശയിൽ നിന്ന് വന്ന ശാക്കിറിന്റെ ബൈക്ക് ഈ ബൈക്കിന്റെ മുൻ ഭാഗത്ത്‌ തട്ടി മറിയുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന മൂവരും തെറിച്ചു വീണെങ്കിലും ശാക്കിർ എതിരെ വന്ന ഓട്ടോറിക്ഷയിലേക്കാണ് തെറിച്ചു വീണതെന്ന് നാട്ടുകാർ പറഞ്ഞു. ഉടനെ കുന്നുംപുറം സ്വകാര്യാശുപത്രി യിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വേങ്ങര പാക്കടപ്പുറായയിൽ മദ്റസാ അധ്യാപകനാണ്. ഗായ...
error: Content is protected !!