ചെറുമുക്ക് ടൂറിസം ഉദ്യാനപാത നാടിന് സമർപ്പിച്ചു
തിരൂരങ്ങാടി: ജില്ലാ പഞ്ചായത്തിന്റെ ചെറുമുക്ക് ടൂറിസം ഉദ്യാന പാത ഉത്സവഛായയിൽ നാടിന് സമര്‍പ്പിച്ചു. ബാന്റ് വാദ്യങ്ങളുടെയും ദഫ്മുട്ടിന്റെയും ഫ്‌ളവര്‍ ഷോയുടെയും ഗംഭീര വെടിമരുന്ന് പ്രകടനത്തോടെയും നടന്ന ഘോഷയാത്രയില്‍ സ്ത്രീകളും കുട്ടികളുമടക്കം ൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. ഒരു നാട് ഒഴുകിയെത്തിയ പ്രതീതിയായിരുന്നു ചടങ്ങിന്. പായസവും മധുരപലഹാരവുമുള്‍പ്പെടെ മല്‍കി ഉദ്ഘാടന ചടങ്ങ് വീക്ഷിക്കാനെത്തിയവരെ നാട്ടുകാര്‍ സ്വീകരിച്ചു. ജില്ലാ പഞ്ചായത്തിന്റെ 50 ലക്ഷം രൂപ ചെലവിലാണ് ചെറുമുക്ക് ടൂറിസം ഉദ്യാനപാത ഒരുക്കിയത്. ഒരു കിലോ മീറ്ററോളം ഇരുഭാഗവും ഇന്റലോക്ക്, റോഡ് റീ ടാറിംഗ്, വയലിന്റെ ഭാഗത്ത് കൈവരി എന്നി പ്രവൃത്തികളാണ് നടത്തിയത്.വലിയ തോതില്‍ നെല്‍കൃഷിയിറക്കുന്ന ഇവിടത്തെ വയലിന്റെ പച്ചപ്പില്‍ റോഡില്‍ ഉദ്യാനപാത കൂടി സജീകരിച്ചതോടെ പ്രഭാത്തിലും സായ്ഹ്നത്തിലും സഞ്ചാരികളുടെയഒഴുക്കാണ്.ഉദ്യാന പാതയുടെ ഉദ്ഘാടനം ജില്ലാ പ...