Tag: Cheruppara

കൊടിഞ്ഞിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Obituary

കൊടിഞ്ഞിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : കൊടിഞ്ഞി ചെറുപ്പാറയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് നാഗപട്ടണം സ്വദേശിയായ അറമുഖത്തിന്റെ മകൻ പുഷ്പരാജ് തങ്കരാസു (25) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 6.30ന് ആണ് സംഭവം. ചെറുപ്പാറയിലെ വാടക ക്വാർടേഴ്‌സിന് പിന്നിലുള്ള ശുചിമുറിയിൽ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി ...
Accident

ജെ സി ബി യിൽ ബൈക്കിടിച്ച് യുവാവിന് പരിക്ക്

തിരൂരങ്ങാടി : ജെ സി ബി യിൽ ബൈക്കിടിച്ച് യുവാവിന് പരിക്കേറ്റു. കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശിയും കോണ്ഗ്രസ് ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി യുമായ യു വി അബ്ദുൽ കരീമിന്റെ മകൻ യു വി. ഷംവാസിനാണ് (24) പരിക്കേറ്റത്. ഇന്നലെ രാത്രി 2 ന് കൊടിഞ്ഞി ചെറുപ്പാറയിൽ വെച്ചാണ് അപകടം. രാത്രി കട അടച്ചു വരുമ്പോൾ റോഡിൽ നിർത്തിയിട്ട ജെ സി ബി യിൽ ഇടിക്കുകയായിരുന്നു എന്നാണ് പറയുന്നത്. പരിക്കേറ്റ ഇയാളെ കോട്ടക്കൽ അൽ മാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...
Accident

കൊടിഞ്ഞിയിൽ 2 പേർക്ക് തെരുവ് നായയുടെ കടിയേറ്റു

നന്നംബ്ര : കൊടിഞ്ഞി ചെറുപ്പാറയിൽ രണ്ടു പേരെ തെരുവ് നായ കടിച്ചു. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊടിഞ്ഞി കടുവള്ളൂർ സ്വദേശി പത്തൂർ അസി, കുറൂൽ സ്വദേശി മൂഴിക്കൽ സ്വാലിഹ് എന്നിവരെയാണ് കടിച്ചത്. ഇന്നലെ രാത്രി 9.30 ന് ചെറുപ്പാറയിൽ വെച്ചാണ് സംഭവം. സൈൻ കോളേജ് മുറ്റത്ത് ബൈക്ക് നിർത്തി സുഹൃത്തിനോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് സ്വാലിഹിന് കടിയേറ്റത്. ഇവിടെ നിന്നും ഓടിപ്പോയ നായ വീട്ടിൽ കയറിയാണ് അസിയെ കടിച്ചത്. സുഹൃത്ത് അക്ബറിന്റെ വീട്ടിൽ കസേരയിൽ ഇരുന്ന് സംസാരിക്കുന്നതിനിടെ പിറകിലൂടെ വന്നു കടിക്കുകയായിരുന്നു. ഇരുവർക്കും പിറക് വശത്താണ് കടിയേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നൽകി ...
Local news

ന്യൂ ബ്രൈറ്റ് ക്ലബ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കൊടിഞ്ഞി : ചെറുപ്പാറ ന്യൂ ബ്രൈറ്റ് ആർട്സ് സ്പോർട്സ് & കാൾച്ചർ ക്ലബ്ബ്‌ കൊടിഞ്ഞിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ 75 ആം സ്വാതന്ത്ര ദിനം വിപുലമായ ആഘോഷിച്ചു. കൊടിഞ്ഞി ചെറുപ്പാറയിലെ ക്ലബ്ബ്‌ ഓഫിസ് പരിസരത്തു കാലത്ത് 8:30ന് നടന്ന ചടങ്ങിൽ പൗര പ്രമുഖർ ആയ സി അബൂബക്കർ ഹാജിയും നേച്ചിക്കാട് കുഞ്ഞികോമു ഹാജിയും ചേർന്ന് പതാക ഉയർത്തി. പരിപാടിയിൽ സ്വാതന്ത്രത്തിന്റെ 75 ആം വാർഷികത്തിന്റെ ഭാഗമായി ഒന്ന് മൂന്ന് വാർഡുകളിലെ 75 വയസ്സ് പൂർത്തിയായ പൗരന്മാരെ ആദരിക്കൽ ചടങ്ങ് നടന്നു. കടുവല്ലൂർ എ എം എൽ പി സ്കൂളിലെ വാദ്യാർത്ഥികൾക്കുള്ള ലഡു വിതരണവും നടന്നു. തുടർന്ന് ക്ലബ്‌ പ്രസിഡന്റ് സൽമാൻ ഇല്ലിക്കൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ക്ലബ്‌ മേനേജർ അലി അക്ബർ ഇ ടി സ്വാഗതവും ക്ലബ്ബ്‌ മെമ്പർ യഹിയ ഇ കെ സ്വതന്ത്ര ദിന സന്ദേശവും ചെറുപ്പാറ മഹല്ല് ഖതീബ് സലീം അൻവരി ഉസ്താദ് ആശംസയും പറഞ്ഞു. ചടങ്ങിൽ ഹാരിസ് കെ പി മജീദ് പനക്കൽ വാർഡ് മെമ്പർ...
error: Content is protected !!