പാഴ്സല്‍ വാങ്ങിയ ചിക്കന്‍ ബിരിയാണിയില്‍ ചിക്കനില്ല, വെറും റൈസ് മാത്രം, ഭാര്യ കടുത്ത മാനസിക വേദന അനുഭവിച്ചു ; യുവാവ് പരാതി നല്കി, വിധി പ്രഖ്യാപിച്ച് കോടതി
പാഴ്സലായി വാങ്ങിക്കൊണ്ടുവന്ന ചിക്കന്‍ ബിരിയാണിയില്‍ ചിക്കനില്ലെന്നും വെറും റൈസ് മാത്രമേയുള്ളൂവെന്നും ഇത് മൂലം ഭാര്യ കടുത്ത മാനസിക വേദന അനുഭവിച്ചെന്നും ആരോപിച്ച് യുവാവും ഭാര്യയും കോടതിയില്‍. ബെംഗളൂരു സ്വദേശി കൃഷ്ണപ്പയും ഭാര്യയുമാണ് ഹോട്ടലിനെതിരെ പരാതി നല്‍കിയത്.
ഏപ്രിലിലാണ് സംഭവം. വീട്ടില്‍ പാചക വാതകം തീര്‍ന്നതിനെ തുടര്‍ന്നാണ് ഭക്ഷണത്തിനായി കൃഷ്ണപ്പയും ഭാര്യയും പുറത്തിറങ്ങിയത്. ഐടിഐ ലേഔട്ടിലെ പ്രശാന്ത് ഹോട്ടലില്‍ നിന്ന് 150 രൂപ നല്കി ഇരുവരും ബിരിയാണി പാഴ്സല്‍ വാങ്ങി. വീട്ടിലെത്തി തുറന്നുനോക്കിയപ്പോള്‍ ബിരിയാണിയില്‍ ഒറ്റ ചിക്കന്‍ പീസില്ല. വെറും റൈസ് മാത്രം. ഉടന്‍ തന്നെ ഹോട്ടലിനെ ബന്ധപ്പെട്ട് കാര്യം പറഞ്ഞു. അരമണിക്കൂറിനുള്ളില്‍ പുതിയ പാഴ്സല്‍ എത്തിക്കാമെന്ന് ഹോട്ടല്‍ അധികൃതര്‍ ഉറപ്പ് നല്കി. എന്നാല്‍ രണ്ട് മണിക്കൂര്‍ കാത്തിരുന്നിട്ടും ബിരിയാണി എത്തിയില്ല.
ഹോട്ടല്‍ അധികൃതരോട് പരാതിപ്...