Tag: Chilli powder

നടപടിയിൽ തൃപ്തി പോര, എഴുപതുകാരി വനിതാ കമ്മീഷന് നേരെ മുളക്പൊടി എറിഞ്ഞു
Other

നടപടിയിൽ തൃപ്തി പോര, എഴുപതുകാരി വനിതാ കമ്മീഷന് നേരെ മുളക്പൊടി എറിഞ്ഞു

തൃശൂരിൽ എഴുപതുകാരി വനിതാ കമ്മിഷന് നേരെ മുളകുപൊടി എറിഞ്ഞു. ടൗണ്‍ ഹാളില്‍ വനിതാകമ്മിഷന്‍ സിറ്റിങ്ങില്‍ പരാതിയുമായി എത്തിയ 70 വയസ്സുകാരിയാണ് കമ്മിഷനു നേരെ മുളകുപൊടി എറിഞ്ഞത്. ഭര്‍ത്താവ് മരിച്ചത് ചികിത്സാപ്പിഴവ് മൂലമാണെന്നാരോപിച്ച് ഇവർ വനിതാ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ താന്‍ നല്‍കിയ പരാതിയില്‍ കമ്മിഷന്‍ സ്വീകരിച്ച നടപടി വയോധികയ്ക്ക് തൃപ്തി നല്‍കിയില്ല. ഈ കാരണം പറഞ്ഞായിരുന്നു അക്രമം. വനിതാ കമ്മിഷന്‍ ഇന്ന് നടക്കുന്ന സിറ്റിംഗില്‍ ഇവരുടെ പരാതി പരിഗണിച്ചിരുന്നില്ല. എന്നാല്‍, സിറ്റിംഗ് നടക്കുന്നതിനിടെ ഹാളിലേക്കെത്തിയ എഴുപതുവയസുകാരി തന്‍റെ കൈയ്യില്‍ കരുതിയിരുന്ന മുളക് പൊടിയുടെ പായ്ക്കറ്റ് പൊട്ടിച്ച് സ്‌റ്റേജിലേക്ക് വിതറുകയായിരുന്നു. ഫാനിട്ടിരുന്നതിനാല്‍ മുളക്‌പൊടി പറന്ന് എല്ലാവരുടേയും കണ്ണിലും ശരീരത്തിലുമായി. ഇതോടെ പരിപാടി നടക്കുന്നിടത് ആകെ ബഹളമായി. വിവരമറിഞ്ഞെത്തിയ പൊലീസ് എത്ത...
Other

സ്വകാര്യ ബസിനുള്ളിൽ മുളക്പൊടി പ്രയോഗം, വിദ്യാർത്ഥിനികൾക്കും യാത്രക്കാർക്കും പരിക്ക്

പട്ടിക്കാട് : സ്വകാര്യ ബസിനുള്ളിൽ മുളകുപൊടി സ്പ്രേ ചെയ്ത് യുവാവിന്റെ പരാക്രമം. കണ്ടക്ടർ, ഡ്രൈവർ, അഞ്ച് വിദ്യാർഥിനികൾ എന്നിവർക്ക് പരിക്കേറ്റു. ബസ് ജീവനക്കാരുടെയും രണ്ട് വിദ്യാർഥിനികളുടെയും കണ്ണിനേറ്റ പരിക്ക് ഗുരുതരമാണ്. അക്രമം നടത്തിയ എടത്തനാട്ടുകര സ്വദേശിയായ ഹാരിസ് ഇദ്നു മുബാറകിനെ (20) പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകീട്ട് 5.30-ഓടെ കാര്യാവട്ടം-അലനല്ലൂർ പാതയിൽ പച്ചീരിപ്പാറയിലാണ് സംഭവം. ബസിലെ യാത്രക്കാരനായിരുന്ന യുവാവും ജീവനക്കാരുമായി വാക്കേറ്റമുണ്ടാകുകയും ഇതേത്തുടർന്ന് മുളകുപൊടിപ്രയോഗം നടത്തുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആളുകൾ പിടികൂടിയതോടെ കയിലുണ്ടായിരുന്ന കുപ്പി യുവാവ് സമീപത്തെ പൊന്തക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. സംഭവസമയം ഇതിലൂടെ കടന്നുപോകുകയായിരുന്ന വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തിലാണ് പരിക്കേറ്റ ബസ്...
error: Content is protected !!