Tag: Chinakkal

വേങ്ങര കടലുണ്ടിപുഴയിൽ 18 കാരൻ മുങ്ങിമരിച്ചു
Obituary

വേങ്ങര കടലുണ്ടിപുഴയിൽ 18 കാരൻ മുങ്ങിമരിച്ചു

വേങ്ങര : സുഹൃത്തിനൊപ്പം കടലുണ്ടി പുഴയിൽ കുളിക്കാൻ പോയ 18 കാരൻ മുങ്ങിമരിച്ചു. പാലക്കാട്‌ മണ്ണാർക്കാട് സ്വദേശിയും വേങ്ങര വലിയോറ ചിനക്കൽ ക്വാർട്ടെഴ്സിൽ താമസക്കാരനുമായ മുഹമ്മദലി (18) ആണ് മരിച്ചത്. മഞ്ഞമ്മാട് പെരുമ്പുഴ കടവിലാണ് സംഭവം. അടുത്ത മുറിയിൽ താമസക്കാരനായ സുഹൃത്തിനൊപ്പം കുളിക്കാൻ പോയതായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിക്കാണ് സംഭവം. പുഴയിൽ മുങ്ങിയതിനെ തുടർന്ന് നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിൽ വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്… മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി…...
Gulf, Obituary

ഉംറക്കെത്തിയ മുന്നിയൂർ സ്വദേശിനി മദീനയിൽ മരിച്ചു

റിയാദ് : ഉംറക്കെത്തിയ മുന്നിയൂർ സ്വദേശിനി മദീനയിൽ മരിച്ചു. മൂന്നിയൂർ ചിനക്കൽ സ്വദേശി കറുത്തേടത്ത് മുഹമ്മദിന്റെ ഭാര്യ മാളിയേക്കൽ റുഖിയ (68) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ എത്തിയ ഇവർ ഉംറ നിർവഹിച്ചതിന് ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. റൗദ സന്ദർശനം പൂർത്തിയാക്കിയതിന് ശേഷം താമസസ്ഥലത്തു വെച്ച് വെള്ളിയാഴ്ച രാവിലെ ശ്വാസതടസം അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു. മകൾ ബുഷ്‌റ കൂടെയുണ്ടായിരുന്നു. മക്കൾ: ബുഷ്‌റ, നജ്മുന്നീസ. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ശനിയാഴ്ച മദീനയിലെ ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു....
error: Content is protected !!