അക്ഷരലോകത്തേക്ക് ആദ്യ ചുവടുവെക്കുന്ന കുരുന്നുകള്‍ക്ക് സ്‌നേഹസമ്മാനവുമായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
പരപ്പനങ്ങാടി : ചിറമംഗലം എയുപി സ്‌കൂളില്‍ നടന്ന പ്രവേശംനോത്സവത്തിന്റെ ഭാഗമായി രക്ഷിതാക്കളുടെ കൈപ്പിടിച്ച് അക്ഷരത്തിന്റെ പുതു ലോകത്തേക്ക് എത്തിയ കുരുന്നുകള്‍ക്ക് എയുപി സ്‌കൂള്‍ 2000-2001 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ 'കളറിംഗ് കിറ്റ്' സ്‌നേഹസമ്മാനമായി നല്‍കി അക്ഷരലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പിന് പിന്തുണയേകി.
സങ്കടത്തിന്റെയും കരച്ചിലിന്റെയും കാലം കഴിഞ്ഞെന്ന് തെളിയിച്ച് കുട്ടികളുടെ മുഖത്തെല്ലാം സന്തോഷത്തിന്റെ പുതു വെളിവെളിച്ചം നിറഞ്ഞു. പരിപാടി ചിറമംഗലം എ യു പി സ്‌കൂള്‍ പ്രധാന അധ്യാപിക ഗീത ടീച്ചര്‍ 'സ്‌നേഹസമ്മാനം' വിദ്യാര്‍ത്ഥിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു
അക്ബര്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ചന്ദ്രന്‍ മാസ്റ്റര്‍ ഗീത ടീച്ചര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. ആദില്‍ നന്ദി പറഞ്ഞു. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ സുഹൈല്‍, അശ്വതി, ഷിനോജ്, സംഗീത ഇ, ഷഹനത്ത്, ശുഹൈബ്, സ്വാലിഹ്, മുസ്തഫ, നസീബ...