Tag: Christ college

കാലിക്കറ്റിന്റെ കായിക പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു; ഓവറോള്‍ കിരീടം ക്രൈസ്റ്റ് കോളേജിന്
Sports, university

കാലിക്കറ്റിന്റെ കായിക പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു; ഓവറോള്‍ കിരീടം ക്രൈസ്റ്റ് കോളേജിന്

മികച്ച കായിക പ്രകടനത്തിനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ ഓവറോള്‍ പുരസ്‌കാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്. 2020-21 വര്‍ഷങ്ങളിലെ കായിക മത്സരങ്ങളില്‍ പുരുഷ-വനിതാ-മിക്‌സഡ് വിഭാഗങ്ങളിലായി 337 പോയിന്റ് നേടിയ ക്രൈസ്റ്റ് കോളേജിന് എഴുപത്തയ്യായിരം രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് സമ്മാനിച്ചു.സെന്റ് തോമസ് കോളേജ് തൃശ്ശൂര്‍, സഹൃദയ കോളേജ് കൊടകര, വിമല കോളേജ് തൃശ്ശൂര്‍, ഫാറൂഖ് കോളേജ് എന്നിവയാണ് ഓവറോള്‍ വിഭാഗത്തില്‍ യഥാക്രമം രണ്ടു മുതല്‍ അഞ്ച് വരെ സ്ഥാനക്കാര്‍.വനിതാ വിഭാഗത്തില്‍ ക്രൈസ്റ്റ് ഇരിങ്ങാലക്കുടയും പുരുഷ വിഭാഗത്തില്‍ സെന്റ് തോമസ് കോളേജ് തൃശ്ശൂരുമാണ് ജേതാക്കള്‍.വിമല കോളേജ് തൃശ്ശൂര്‍, മേഴ്‌സി കോളേജ് പാലക്കാട്, സെന്റ് മേരീസ് തൃശ്ശൂര്‍, സെന്റ് തോമസ് തൃശ്ശൂര്‍ എന്നിവരാണ് വനിതാ വിഭാഗത്തിലെ ചാമ്പ്യന്മാര്‍. പുരുഷ വിഭാഗത്തില്‍ ക്രൈസ്റ്റ് ഇരിങ്ങാലക്കുട, സഹൃദയ കൊടകര, ഫാറൂഖ...
error: Content is protected !!