Tag: Chungathara

കൂറുമാറി; ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി
Politics

കൂറുമാറി; ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി

നിലമ്പൂർ : ചുങ്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.നജ്മുന്നീസയെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി. കൂറുമാറ്റ നിയമ പ്രകാരമാണ് അയോഗ്യയാക്കിയത്. മുസ്ലീം ലീഗ് സ്വതന്ത്രയായി വിജയിച്ച ഇവർ എൽ ഡി.എഫിലേക്ക് കൂറുമാറി പ്രസിഡന്റ് ആകുകയായിരുന്നു. ഇതേ തുടർന്ന് മുസ്ലീം ലീഗിലെ സൈനബ മാമ്പള്ളി നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20 അംഗ ഭരണ സമിതിയിൽ ഇരുമുന്നണികൾക്കും 10 വീതം സീറ്റുകളാണ് ലഭിച്ചിരുന്നത്. നറുക്കെടുപ്പിൽ കോണ്ഗ്രസിലെ വത്സമ്മ സെബാസ്റ്റ്യൻ പ്രസിഡന്റും ലീഗിലെ സൈനബ മാമ്പള്ളി വൈസ് പ്രസിഡന്റും ആയി. പിന്നീട് യുഡിഎഫിലെ നജ്മുന്നീസ കൂറുമാറി എൽ ഡി എഫിനൊപ്പം ചേർന്ന് പ്രസിഡന്റ് ആകുകയായിരുന്നു. ഇതോടെ കക്ഷിനില എൽ ഡി എഫ് 11, യുഡിഎഫ് 9 എന്ന നിലയിലായി. ഇപ്പോൾ അംഗത്വം റദ്ദാക്കി എങ്കിലും എൽ ഡി എഫിന് ഒരു അംഗത്തിന്റെ ഭൂരിപക്ഷം ഉണ്ട്. അപ്പീൽ നൽകുമെന്ന് എൽ ഡി എഫ് നേതൃത്വം അറിയിച്ചു. ...
Other

ചുങ്കത്തറ പഞ്ചായത്ത് ഭരണം ഇനി എൽഡിഎഫിന്, യുഡിഎഫിൽ നിന്നെത്തിയ അംഗത്തെ പ്രസിഡന്റാക്കി

ചുങ്കത്തറ പഞ്ചായത്ത് ഇനി എൽഡിഎഫ് ഭരിക്കും. പഞ്ചായത്ത് ഭരണസമിതിക്കെതിരായ അവിശ്വാസ പ്രമേയത്തിലൂടെയാണ് എൽഡിഎഫ് ഭരണം പിടിച്ചെടുത്തത്. ഇന്ന് നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ സ്ഥാനാർഥി നിഷിത മുഹമ്മദിനെ ഒൻപതിനെതിരെ 11 വോട്ടുകൾക്ക് എൽഡിഎഫിലെ എം കെ നജുമുനിസ പരാജയപ്പെടുത്തി. നിലമ്പൂർ താലൂക്ക് ഭൂരേഖ തഹസിൽദാർ ജയശ്രീയുടെ മേൽനോട്ടത്തിൽ ചുങ്കത്തറ പഞ്ചായത്ത് ഹാളിൽ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നിലമ്പൂർ നഗരസഭ ഉൾപ്പെടെ യുഡിഎഫിനെ കൈവിട്ടപ്പോൾ ഒപ്പം നിന്ന പഞ്ചായത്തായിരുന്നു ചുങ്കത്തറ. 20 അംഗങ്ങളുള്ള പഞ്ചായത്തിൽ 10 വീതം സീറ്റുകളായിരുന്നു എൽഡിഎഫിനും യുഡിഎഫിനും ഉണ്ടായിരുന്നത്. സിപിഎം 10 കോൺഗ്രസ് 7, മുസ്ലിം ലീഗ് 3 എന്നിങ്ങനെയായിരുന്നു കക്ഷി നില. മുസ്ലീം ലീഗ് സ്വതന്ത്ര സ്ഥാനാർഥിയായി പതിനാലാം വാർഡിൽ നിന്ന് മത്സരിച്ചു വിജയിച്ച എം കെ നജുമുനീസ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതോടെ...
error: Content is protected !!