Tag: Cic

ഉലമ ഉമറാ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്താന്‍ അനുവദിക്കില്ല: എസ്എംഎഫ് ജില്ലാ കമ്മിറ്റി
Malappuram

ഉലമ ഉമറാ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്താന്‍ അനുവദിക്കില്ല: എസ്എംഎഫ് ജില്ലാ കമ്മിറ്റി

തിരൂരങ്ങാടി : സമൂഹത്തില്‍ ധാര്‍മിക ചിന്തയും സാംസ്‌കാരിക ബോധവും ഉണ്ടാക്കിയതില്‍ മുഖ്യ പങ്ക് വഹിച്ചത് മഹല്ലുകളാണെന്നും, സമസ്തക്ക് കീഴില്‍ മഹല്ലുകള്‍ ഭദ്രമാവാന്‍ ഉലമ ഉമറാ ബന്ധങ്ങള്‍ പൂര്‍വ്വോപരി ശക്തിപ്പെടുത്തണമെന്നും  ഉലമാ ഉമറാ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ചില തല്പര കക്ഷികള്‍ ശ്രമിക്കുന്നത് ദുഖകരമാണെന്നും വിഘടന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്ന് മാറി നില്‍ക്കണമെന്നും സുന്നി മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാ കൗണ്‍സില്‍ യോഗം ആഹ്വാനം ചെയ്തു.  സമുദായത്തിന്റെ കെട്ടുറപ്പിനും വിദ്യാഭ്യാസ പുരോഗതിക്കും ആവശ്യമായ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തി മഹല്ലുകള്‍ ശക്തിപ്പെടുത്തണം.വിവിധ മേഖലകളിലുള്ള വികാസങ്ങളും പുരോഗതികളും ഉള്‍ കൊണ്ടാവണം പുതിയ തലമുറയെ അഭിമുഖീകരിക്കേണ്ടതെന്നും യോഗം വിലയിരുത്തി.ചെമ്മാട് ദാറുല്‍ ഹുദായില്‍ നടന്ന എസ്.എം.എഫ് മലപ്പുറം ജില്ലാ വാര്‍ഷിക കൗണ്‍സില്‍ സംഗമത്തില്‍ പ്രസിഡന്റ് സയ്യിദ് ...
Malappuram

ദേശീയ വിദ്യാഭ്യാസ പദ്ധതിയുമായി മുന്നോട്ട് പോകും: സമസ്ത

കോഴിക്കോട്: ആനുകാലിക സംഭവവികാസങ്ങൾ സമഗ്രമായി വിലയിരുത്തിയശേഷം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപകൽപ്പന നൽകിയ സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി (SNEC) ഒരു വിഘ്നവും കൂടാതെ മുന്നോട്ടുപോകുമെന്നും സമസ്തയേയും സദാത്തുക്കളേയും ഇകഴ്ത്തുന്ന പ്രസ്താവനകളിലും ദുഷ്പ്രചാരണങ്ങളിലും പ്രവർത്തകർ വഞ്ചിതരാകരുതെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, ജന. സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ട് മൂസക്കുട്ടി ഹസ്രത്ത്, ജന. സെക്രട്ടറി എം ടി അബ്ദുള്ള മുസ്ലിയാർ എന്നിവർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.വാഫി , വഫിയ്യ സംവിധാനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉപദേശ നിർദ്ദേശങ്ങൾ അനുസരിച്ച് നടത്തേണ്ടതാണെന്നും ഈ തീരുമാനം അംഗീകരിക്കാത്തവർ പ്രസ്തുത സംവിധാനത്തിൽ നിന്നും മാറി നിൽക്കേണ്ടതാണെന്നും ബഹു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങ...
error: Content is protected !!