Tag: Civil Station

‘മാലിന്യ മുക്ത നവകേരളം’: മലപ്പുറം സിവിൽ സ്റ്റേഷൻ ശുചീകരിച്ചു
Information

‘മാലിന്യ മുക്ത നവകേരളം’: മലപ്പുറം സിവിൽ സ്റ്റേഷൻ ശുചീകരിച്ചു

മലപ്പുറം : 'മാലിന്യ മുക്ത നവകേരളം' പദ്ധതിയുടെ ഭാഗമായി മലപ്പുറം സിവിൽ സ്റ്റേഷനില്‍ മാസ് ക്ലീനിങ് നടത്തി. മലപ്പുറം സിവിൽ സ്റ്റേഷനെ മാലിന്യമുക്ത മാതൃകാ സിവിൽസ്റ്റേഷനാക്കുന്നതിന്റെ ഭാഗമായി നടത്തിയ ശുചീകരണം ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. അജൈവമാലിന്യങ്ങള്‍ ഓഫീസ് പരിസരത്ത് നിക്ഷേപിക്കുന്നത് കണ്ടെത്തിയാല്‍ അതത് ഓഫീസ് മേധാവിക്കെതിരെ പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ഓഫീസുകളും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് അതത് ഓഫീസുകളിലെ ജീവനക്കാരുടെ ഉത്തരവാദിത്തമാണ്. സിവില്‍ സ്റ്റേഷനില്‍ വാഹനാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും. സിവില്‍ സ്റ്റേഷനിലെ വിവിധ കെട്ടിടങ്ങളില്‍ ഏരിയ തിരിച്ച് ശുചീകരണം നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ ഭരണകൂടം, ശുചിത്വ മിഷന്‍, ഹരിത കേരളം മിഷന്‍ എന്...
Feature

‘നവകേരളം വൃത്തിയുള്ള കേരളം’ ക്യാമ്പയിൻ: സിവിൽ സ്റ്റേഷനിൽ പ്രത്യേക ശുചീകരണം നടത്തി

ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ തൂമ്പയെടുത്ത് മുന്നിൽ. ജില്ലാ വികസന കമ്മീഷനർ രാജീവ് കുമാർ ചൗധരി, എ.ഡി.എം എൻ.എം മെഹറലി എന്നിവരോടൊപ്പം ഡെപ്യൂട്ടി കലക്ടർമാരും ഉദ്യോഗസ്ഥരും ഒന്നിച്ച് കൂടെ കൂടിയപ്പോൾ സിവിൽ സ്റ്റേഷനും പരിസരവും ക്ലീൻ. മാലിന്യമുക്ത സംസ്ഥാനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'നവകേരളം വൃത്തിയുള്ള കേരളം' ക്യാമ്പയിന്റെ ഭാഗമായാണ് പ്രത്യേക ശുചീകരണം നടത്തിയത്. രാവിലെ പത്തിന് തുടങ്ങിയ ശുചീകരണം ഉച്ചവരെ നീണ്ടു. ബ്രഹ്മപുരം തീപിടിത്തതിന്റെ പശ്ചാതലത്തിലാണ് മാലിന്യസംസ്‌കരണത്തിന് പ്രത്യേക കർമപരിപാടികൾ ആവിഷ്‌കരിച്ചത്. മാലിന്യ സംസ്‌കരണത്തിന് നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ട്രോമാകെയർ, സന്നദ്ധ പ്രവർത്തകർ, എൻ.എസ്.എസ് വളണ്ടിയർമാർ, ശുചിത്വമിഷൻ, സർവീസ് സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പരിപാടികൾ നടത്തിയത്. സിവിൽ സ്റ്റേഷനിലെ മുഴുവൻ ഓഫീസുകളിലും പരിസരത്തും ഇന്നലെ ...
Feature, Information

ജില്ലാ സപ്ലൈ ഓഫീസ് സിവില്‍ സ്റ്റേഷനിലേക്ക് തിരിച്ചെത്തുന്നു: കെട്ടിട നിര്‍മാണം അവസാന ഘട്ടത്തില്‍

മലപ്പുറം : ജില്ലാ സപ്ലൈ ഓഫീസിനായി മലപ്പുറം സിവില്‍ സ്റ്റേഷനില്‍ ഒരുക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തില്‍. ഫര്‍ണിഷിംഗ്, വൈദ്യുതീകരണ ജോലികള്‍ ഉള്‍പ്പടെ പൂര്‍ത്തിയാകുന്നതോടെ പുതിയ കെട്ടിടത്തിലേക്ക് മാറാനാകുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനി അറിയിച്ചു. 1.30 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം. രണ്ട് നിലകളിലായുള്ള കെട്ടിടത്തില്‍ ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മൂന്ന് വര്‍ഷം മുമ്പാണ് കാലപ്പഴക്കത്തെ തുടര്‍ന്ന് സിവില്‍ സ്റ്റേഷനിലെ വകുപ്പിന്റെ ഓഫീസ് കെട്ടിടം പൊളിക്കുന്നത്. തുടര്‍ന്ന് കാവുങ്ങലിലെ വാടക കെട്ടിടത്തിലേക്ക് മാറുകയായിരുന്നു. നിലവില്‍ സ്വകാര്യ കെട്ടിടത്തില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലാണ് ജില്ലാ സപ്ലൈസ് ഓഫീസര്‍ ഉള്‍പ്പടെ 20ലധികം ഉദ്യോഗസ്ഥര്‍ ജോലി ചെയ്ത് വരുന്നത്. ജില്ലയില്‍ ഏഴ്...
error: Content is protected !!