Tag: Ck nagar juma masjid

പ്രമുഖ പ്രഭാഷകൻ ഹാഫിള് മസ്‌ഊദ് സഖാഫി ഗൂഡല്ലൂർ അന്തരിച്ചു
Obituary

പ്രമുഖ പ്രഭാഷകൻ ഹാഫിള് മസ്‌ഊദ് സഖാഫി ഗൂഡല്ലൂർ അന്തരിച്ചു

തിരൂരങ്ങാടി : പ്രമുഖ പ്രഭാഷകൻ ഹാഫിള് മസ്‌ഊദ് സഖാഫി ഗൂഡല്ലൂർ (41) അന്തരിച്ചു. ചെമ്മാട് സി കെ നഗർ മഹല്ല് ജുമാ മസ്ജിദിലെ മുദരിസ് ആയിരുന്നു. ഇന്ന് (23-02-25, ഞായര്‍) ഉച്ചക്ക് രണ്ടിന് പുളിയക്കോട് മേല്‍മുറി സുന്നി സെന്റര്‍ മസ്ജിദുല്‍ ഫൗസില്‍ മയ്യിത്ത് നിസ്‌കാരം നടക്കും. വൈകിട്ട് നാലു മണിയോടെ വഴിക്കടവ് കെട്ടുങ്ങല്‍ ജുമാമസ്ജിദില്‍ കബറടക്കവും നടക്കും. ഗൂഡല്ലൂരിന് സമീപം പെരിയശോല മൂന്നാംതൊടിക അബ്ദുല്‍ കരീമിന്റെ മകന്‍ ആണ് . ഭാര്യ: റമീസ ഗൂഡല്ലൂര്‍. മക്കള്‍: അബ്ദല്ല ഉവൈസ്, അബ്ദുല്ല ലബീബ്, ഫാത്തിമ ദിഷ്ന. സഹോദരങ്ങള്‍: സൈനുല്‍ ആബിദീന്‍ അഹ്സനി ഓമശ്ശേരി, ശിഹാബുദ്ധീന്‍ ഇര്‍ഫാനി തൃശൂര്‍, ഖദീജ, സുബൈബ, ഹഫ്സ, ആതിഖ, സൗദ. നാട്ടിലെ പ്രാഥമിക വിദ്യഭ്യാസത്തിനു ശേഷം ഒറവുമ്പ്രം ഹിഫുളുല്‍ ഖുര്‍ആന്‍ കോളജില്‍ നിന്ന് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. എടവണ്ണപ്പാറ ദാറുല്‍ അമാനില്‍ ആറ് വര്‍ഷത്തോളം ടി സി മുഹമ്മദ് മുസ്‌ലിയാര്‍, തറയ...
error: Content is protected !!