Wednesday, July 30

Tag: Cochi international airport

ഹാജിമാരുടെ മടക്കയാത്ര ബുധനാഴ്ച മുതൽ; ഒരുക്കങ്ങൾ തുടങ്ങി
Gulf

ഹാജിമാരുടെ മടക്കയാത്ര ബുധനാഴ്ച മുതൽ; ഒരുക്കങ്ങൾ തുടങ്ങി

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടത്തിന് കാലിക്കറ്റ് എമ്പാർക്കേഷൻ പോയിന്റിൽ നിന്നും സൗദി അറേബ്യയിലേക്ക് യാത്രയായ തീർത്ഥാടകരുടെ മടക്കയാത്ര ജൂൺ 25 ബുധനാഴ്ച (നാളെ) മുതൽ ആരംഭിക്കും. ആദ്യ മടക്കയാത്രാ വിമാനം ജൂൺ 25ന് ബുധനാഴ്ച വൈകീട്ട് 3.20ന് കരിപ്പൂരിലെത്തും. കോഴിക്കോട് എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള തീർത്ഥാടകരാണ് ആദ്യം എത്തുന്നത്. കൊച്ചിൻ എംബാർക്കേഷൻ പോയിന്റിൽ നിന്നും യാത്രയായ തീർത്ഥാടകർ ജൂൺ 26നും, കണ്ണൂരിൽ നിന്നും യാത്രയായ ഹജ്ജ തീർത്ഥാടകർ ജൂൺ 30 മുതലുമാണ് തിരിച്ചെത്തുന്നത്.സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന സംസ്ഥാനത്തെ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങൾ വഴി 16,482 തീർത്ഥാടകരാണ് ഇത്തവണ വിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെട്ടിരുന്നത്. ഇതിൽ 16,040 പേർ സംസ്ഥാനത്ത് നിന്നുള്ളവരും 442 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ആണ്.കോഴിക്കോട് എംബാർക്കേഷൻ പോയന്റി്ൽ നിന്നും 5339, കൊച്ചി 6388, ...
Kerala

ഹജ്ജ് എംബർക്കേഷൻ പോയിന്റ്: കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ ധർണ്ണ സമരം നവംബർ 6 ന് .

ഹജ്ജ് എംബാർകേഷൻ പോയിന്റ് കരിപ്പൂരിൽ പുന:സ്ഥാപിക്കുക, വലിയ വിമാനങ്ങൾക്കുള്ള വിലക്ക് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഹജ്ജ് വെൽഫയർ അസോസിയേഷൻ നവംബർ 6 ന് ധർണ്ണ സമരം സംഘടിപ്പിക്കുന്നു. കേരളത്തിലെ 80 ശതമാനത്തിലധികം ഹജ്ജ് അപേക്ഷകരും മലബാർ മേഖലയിൽ നിന്നുള്ളവരായിരിക്കെ കേവലം 20% ൽ താഴെ ഹജ്ജ് യാത്രക്കാർ ആശ്രയിക്കുന്ന കൊച്ചി എയർ പോർട്ടിനെ മാത്രം യാത്രാ കേന്ദ്രമാക്കി മാറ്റിയത് ബഹുഭൂരിപക്ഷം ഹജ്ജ് യാത്രക്കാരോടുള്ള വെല്ലുവിളിയാണ്.2019 ൽ 9329 പേരാണ് കരിപ്പൂരിൽ നിന്ന് യാത്ര പുറപ്പെട്ടത്. എന്നാൽ തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്ന് ആകെ 2143 പേർ മാത്രമാണ് കൊച്ചിയിൽ നിന്ന് പുറപ്പെട്ടത്. 2020 ൽ 8733 പേർ കരിപ്പൂരിനെ യാത്രാ കേന്ദ്രമായി തെരെഞ്ഞെടുത്തപ്പോൾ 2101 പേർ മാത്രമാണ് കൊച്ചിയെ തെരെഞ്ഞെടുത്തത്. മാത്രമല്ല ഉത്തര മലബാർ ജില്ലകളിൽ നിന്ന് പ്രായമായ ഹാജിമാർ പോലും 10 മണിക്കൂറോളം യാത്ര ചെയ്താണ...
error: Content is protected !!