ഹജ്ജ് 2023- ഫ്ളൈറ്റ് ഷെഡ്യൂൾ
കൊണ്ടോട്ടി: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് യാത്രയാകുന്ന ഹാജിമാരുടെ യാത്ര തിയ്യതി സംബന്ധിച്ച വിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമായിത്തുടങ്ങി. കേരളത്തിൽ ഇത്തവണ മൂന്ന് എമ്പാർക്കേഷൻ പോയിന്റുകൾ ഉണ്ട്. ഹാജിമാർ അവരവരുടെ എമ്പാർക്കേഷൻ പോയിന്റിലാണ് എത്തേണ്ടത്.
കോഴിക്കോട്, കണ്ണർ എന്നിവിടങ്ങിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്സും, കൊച്ചിയിൽ നിന്ന് സൗദി എയർ ലൈൻസുമാണ് സർവീസ്സ് നടത്തുന്നത്. ഇനിയും വിമാന തിയ്യതി ലഭിക്കാത്തവർക്ക് തുടർന്നുള്ള ദിവസങ്ങളിൽ തിയ്യതി ലഭിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.ഹാജിമാർ എയർപോർട്ടിൽ അവരവരുടെ വിമാന തിയ്യതിക്കനുസരിച്ച് റിപ്പോർട്ട് ചെയ്യേണ്ട സമയം ഇതോടൊന്നിച്ച് ലഭ്യമാണ്.
ആദ്യം എയർപോർട്ടിലെത്തി രജിസ്റ്റർ ചെയ്ത്, ലഗേജ് ചെക്ക് ഇൻ ചെയ്ത് എയർലൈൻസ് അധികൃതർക്ക് കൈമാറിയതിന് ശ...