പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി
മധ്യപ്രദേശ് : ബസില്‍ നിന്നിറങ്ങി റോഡരികിലെ പെട്രോള്‍ പമ്പില്‍ നില്‍ക്കുകയായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയി. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ് പട്ടാപ്പകല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. തിങ്കളാഴ്ച രാവിലെ 8.50നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ബിന്ദ് ജില്ലിയില്‍ നിന്നുള്ള ബിരുദ വിദ്യാര്‍ഥിയായ പത്തൊന്‍പതുകാരിയെയാണ് തട്ടിക്കൊണ്ടുപോയത്. ബിന്ദില്‍ നിന്ന് ദീപാവലി ആഘോഷം കഴിഞ്ഞ് തിരിച്ചെത്തി സഹോദരനുവേണ്ടി പെട്രോള്‍ പമ്പിനടുത്ത് കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് രണ്ട് പേര്‍ ബൈക്കിലെത്തിയത്. ബൈക്കിലെത്തിയ സംഘത്തിലെ ഒരാള്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ട്. മറ്റൊരാള്‍ തുണി കൊണ്ട് മുഖം മറച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഒരാള്‍ ബൈക്കില്‍ നിന്ന് ഇറങ്ങി യുവതിയെ ബലമായി പിടിച്ച് ബൈക്കിന്റെ സീറ്റില്‍...