Saturday, July 19

Tag: Congress president

നേതൃത്വം പറയുന്നത് അനുസരിക്കും, പി സി സി അധ്യക്ഷനായി സിദ്ധു തുടരും
National

നേതൃത്വം പറയുന്നത് അനുസരിക്കും, പി സി സി അധ്യക്ഷനായി സിദ്ധു തുടരും

ന്യൂഡൽഹി: പഞ്ചാബ് പി സി സി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു തുടരും. പഞ്ചാബിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് ആണ് ഇക്കാര്യം അറിയിച്ചത്. ഡൽഹിയിലെത്തി കോൺഗ്രസ് നേതൃത്വവുമായി സിദ്ദുവിനോടൊപ്പം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു റാവത്തിന്റെ പ്രതികരണം. കോൺഗ്രസ് നേതൃത്വം പറയുന്നത് അംഗീകരിക്കുമെന്ന് സിദ്ദുവും വ്യക്തമാക്കി. പഞ്ചാബിനേയും പഞ്ചാബ് കോൺഗ്രസിനേയും കുറിച്ചുള്ള എന്റെ ആശങ്ക പാർട്ടി ഹൈക്കമാൻഡിനെ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ, പ്രിയങ്ക ജി, രാഹുൽ ജി എന്നിവരിൽ പൂർണ വിശ്വാസമുണ്ട്. അവർ എന്ത് തീരുമാനമെടുത്താലും അത് കോൺഗ്രസിന്റേയും പഞ്ചാബിന്റേയും അഭിവൃദ്ധിക്കായിരിക്കും. ഞാൻ അവരുടെ നിർദ്ദേശങ്ങൾ പാലിക്കും' സിദ്ദു പറഞ്ഞു. അമരീന്ദർ സിങിനെ നീക്കിയതിന് ശേഷം ചരൻജിത് സിങ് ചാന്നി മുഖ്യമന്ത്രിയാകുകയും മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയും ചെയ്തതിന് പിന്നാലെ കഴിഞ്ഞ മാസം സിദ്ദു പിസി...
error: Content is protected !!