Tag: Consumer protection counsil

നിലവാരമില്ലാത്ത സമൂസ മേക്കർ: വിലയും രണ്ട് ലക്ഷം രൂപയും നഷ്ട പരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി
Other

നിലവാരമില്ലാത്ത സമൂസ മേക്കർ: വിലയും രണ്ട് ലക്ഷം രൂപയും നഷ്ട പരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി

മലപ്പുറം : കൂടുതൽ സമൂസകൾ നിർമ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് നിലവാരമില്ലാത്ത സമൂസ മേക്കർ നൽകി കബളിപ്പിച്ച കേസിൽ മെഷിന്റെ വിലയും രണ്ട് ലക്ഷം രൂപയും നഷ്ട പരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. നിറമരുതൂർ സ്വദേശി അബ്ദുൾ സലീം നൽകിയ പരാതിയിലാണ് വിധി. പ്രവാസിയായ പരാതിക്കാരൻ പ്രധാനമന്ത്രിയുടെ തൊഴിൽദാന പദ്ധതിയനുസരിച്ചാണ് ജില്ലാ വ്യവസായ കേന്ദ്രം വഴി ബേക്കറിക്കട ആരംഭിക്കാൻ തീരുമാനിച്ചത്. ബാങ്ക് ഓഫ് ബറോഡ ആവശ്യമായ 2,05,320 രൂപയുടെ ധനസഹായവും നൽകി. മണിക്കൂറിൽ 2000ത്തിൽ പരം സമൂസ വൈവിധ്യമാർന്ന വിധത്തിൽ ഉണ്ടാക്കാൻ കഴിയുമെന്ന ഉറപ്പിലാണ് മെഷീൻ വാങ്ങിയത്. കേരളത്തിൽ 5000ത്തിൽപരം മെഷീനുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു. പണം കൊടുത്താൽ മൂന്നാം ദിവസം സപ്ലൈ ചെയ്യുമെന്നായിരുന്നു അറിയിച്ചത്. 2019 ഏപ്രിൽ നലിന് പണം നൽകിയിട്ടും ഒക്ടോബർ മാസം 12നു മാത്രമാണ് മെഷീൻ നൽകിയത്. ഭാര്യയും മക്കളും മരുമക്കളും ചേർന...
Other

കൃഷി ഉപേക്ഷിച്ചിട്ടും വിള ഇൻഷുറൻസിന് പണം ഈടാക്കി; പിഴയടക്കം പരാതിക്കാരന് തിരിച്ചു നൽകാന്‍ ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്

മലപ്പുറം : കൃഷി ഉപേക്ഷിച്ചിട്ടും വിള ഇൻഷുറൻസിന് പണം ഈടാക്കിയ ബാങ്കിനോട് പിഴയടക്കം 149160 രൂപ പരാതിക്കാരന് തിരിച്ചു നൽകണമെന്ന് ഉപഭോക്തൃകമ്മീഷൻ ഉത്തരവിട്ടു. കുഴിപ്പുറം സ്വദേശി മുഹമ്മദലിയാണ് പരാതിക്കാരന്‍. കാർഷിക ആവശ്യത്തിനായി പരാതിക്കാരന്‍ 15 ലക്ഷം രൂപ കോട്ടയ്ക്കലിലെ സ്വകാര്യ ബാങ്കിൽ നിന്നും വായ എടുത്തിരുന്നു. കൃഷി നഷ്ടമായിട്ടും പരാതിക്കാരൻ വായ്പ തിരിച്ചടച്ചു. ഒപ്പം കൃഷി ഉപേക്ഷിച്ചതായും ബാങ്കിനെ അറിയിച്ചു. എന്നാൽ ബാങ്ക് അക്കൗണ്ട് അവസാനിപ്പിച്ചിരുന്നില്ല. പിന്നീട് ബാങ്ക് അക്കൗണ്ടിൽ നിന്നും 97,518 രൂപ പിൻവലിച്ചതായി കണ്ടു. ബാങ്കിൽ പരാതിപ്പെട്ടപ്പോൾ വിള ഇൻഷുറസിലേക്കാണ് തുക പിന്‍വലിച്ചത് എന്നാണ് അറിയിച്ചത്. കൃഷി അവസാനിപ്പിക്കുകയും ലോൺ തിരിച്ചടച്ചതാണെന്ന് അറിയിച്ചെങ്കിലും പണം തിരിച്ചു നൽകിയില്ല. കോട്ടയ്ക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പണം തിരിച്ചു നൽകി. തുടർന്ന് 12,2971 രൂപ അടക്കണമ...
error: Content is protected !!