ജോലി ഒഴിവുകൾ
കൗണ്‍സലിങ്സൈക്കോളജി പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനില്‍ നടത്തുന്ന ആറ് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിങ് സൈക്കോളജി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 15നകം സമര്‍പ്പിക്കണം. ശനി, ഞായര്‍, പൊതുഅവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസുകള്‍. ഇന്റേണ്‍ഷിപ്പും പ്രൊജക്ട് വര്‍ക്കും പഠനപരിപാടിയുടെ ഭാഗമാണ്. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. വിലാസം- മെറ്റ അക്കാദമി, ഒയാസിസ് മാള്‍, മഞ്ചേരി, മലപ്പുറം. ഫോണ്‍: 9387977000, 9446336010.
അതിഥി അധ്യാപക ഒഴിവ്
മലപ്പുറം ഗവ. ബോയ്‌സ് സ്‌കൂളിലെ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഷയത്തില്‍ അതിഥി അധ്യാപക ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥ...