Tag: could'nt get married

നിരവധി തവണ പെണ്ണ് കാണല്‍ നടത്തി, ഒന്നും നടന്നില്ല ; വിവാഹം കഴിക്കാനാകാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി ; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
National

നിരവധി തവണ പെണ്ണ് കാണല്‍ നടത്തി, ഒന്നും നടന്നില്ല ; വിവാഹം കഴിക്കാനാകാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി ; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

വിവാഹം നടക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കര്‍ണാടകത്തിലെ ഉത്തര കന്നഡ ജില്ലയിലാണ് സംഭവം. ഉത്തര കന്നഡ ജില്ലയിലെ യല്ലാപ്പൂര്‍ താലൂക്കിലെ തെലങ്കാര സ്വദേശിയായ കിര്‍ഗരിമാനിലെ യുവ കര്‍ഷകനായ നാഗരാജ ഗണപതി ഗാവോങ്കറാണ് (35) മരിച്ചത്. ഇന്ന് രാവിലെയോടെയാണ് വീടിന് സമീപത്തെ കുന്നിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വിവാഹം നടക്കാത്തതിലുള്ള മനോവിഷമത്താലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് യുവാവ് കുറിപ്പ് എഴുതിവെച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, യുവാവ് വിവിധ ഭാഗങ്ങളില്‍ വിവാഹത്തിന് പെണ്‍കുട്ടിയെ അന്വേഷിക്കുകയായിരുന്നു. നിരവധി തവണ പെണ്ണ് കാണല്‍ നടത്തിയെങ്കിലും അതില്‍ ഒരെണ്ണം പോലും വിവാഹത്തിലേക്ക് എത്തിയില്ല. വിവാഹത്തിന് പെണ്‍കുട്ടിയെ ലഭിക്കാത്തതില്‍ ഗണപതി ഗാവോങ്കര്‍ കടുത്ത അസ്വസ്ഥനായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കൂടാതെ, കഴിഞ്ഞ രണ്ടാഴ്ചയായി യുവാവ് ആരോടും സംസാരിച്ച...
error: Content is protected !!