ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക കാലതാമസം ഒഴിവാക്കി പണം തിരിച്ചടയ്ക്കാം ; കൂടുതല്‍ അറിയാന്‍
അടുത്ത കാലത്തായി, പണമിടപാടുകള്‍ക്കായി ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അവര്‍ കുടിശ്ശിക തിരിച്ചടയ്ക്കാന്‍ പാടുപെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. വര്‍ദ്ധിച്ചു വരുന്ന ജീവിതച്ചെലവ്, തൊഴില്‍ നഷ്ടം, സാമ്പത്തിക മാന്ദ്യം തുടങ്ങിയ ഘടകങ്ങളാണ് ഇതിന് പിന്നിലെ കാരണങ്ങള്‍.
ഡിജിറ്റല്‍ ഇ-കൊമേഴ്‌സിന്റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയും വര്‍ദ്ധിച്ചുവരുന്ന ഓണ്‍ലൈന്‍ ഇടപാടുകളും മൂലം ഉപഭോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ തന്നെ ഷോപ്പിംഗ് നടത്താനും കടം വാങ്ങാനും സാധിക്കുന്നുണ്ട്. തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിലെ പണം എത്രയുണ്ടെന്ന് നോക്കാതെയാണ് പലപ്പോഴും ആളുകള്‍ പണം ചെലവഴിക്കുന്നത്.
ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് മുടങ്ങുന്നവര്‍ ലേറ്റ് ഫീസ് ഒഴിവാക്കാനും സിബില്‍ സ്‌കോറുകള്‍ സംരക്ഷ...