ഒന്നു മുതൽ പത്താം ക്ലാസ് വരെ ഒറ്റ ദിവസവും മുടങ്ങാതെ ഹാജർ, അപൂർവ നേട്ടവുമായി ഫാത്തിമ ശബ
കൊടിഞ്ഞി : ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഒറ്റദിവസവും മുടങ്ങാതെ മദ്രസയിൽ വന്ന അപൂർവ നേട്ടവുമായി വിദ്യാർ ഥിനി. കൊടിഞ്ഞി കോറ്റത്തങ്ങാടി ദാറുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ പ്ലസ് വൺവിദ്യാർത്ഥിനി തയ്യിൽ ഫാത്തിമ ശബയാണ് 1 മുതൽ 10 വരെ ക്ലാസ്സുകളിൽ ഫുൾ പ്രസൻ്റ് നേടിയത്. വിദ്യാർത്ഥിനിയെ ഗോൾഡ് കോയിൻ നൽകി ആദരിച്ചു
അപൂർവ്വമായ നേട്ടം കൈവരിച്ച വിദ്യാർത്ഥിനിയെ മദ്രസാ കമ്മറ്റിയും ഒ എസ് എഫ് കമ്മിയും അനുമോദിച്ചു. എസ് കെ എസ് എസ് എഫ് തിരൂരങ്ങാടി മേഖല ജോയിന്റ് സെക്രട്ടറി യും സഹചാരി ജില്ലാ സമിതി അംഗവുമായ,. കോറ്റത്തങ്ങാടിയിലെ സബൂബ് സലൂണ് ഉടമയുമായതയ്യിൽ അബ്ബാസ് - സാദിയ ദമ്പതികളുടെ മൂത്ത മകളാണ്.
മദ്രസ കമ്മറ്റിയുടെ ഉപഹാരം പ്രസിഡണ്ട് ഇ. സി. കുഞ്ഞിമരക്കാർ ഹാജിയിൽ നിന്നുംOSF കമ്മിറ്റിയുടെ ഗോൾഡ് കോയിൻ ഉപഹാരം കൊടിവളപ്പിൽ മുഹമ്മദിൽ നിന്നും പിതാവ് ഏറ്റുവാങ്ങി.
ചടങ്ങിൽ മദ്രസ സെക്രട്ടറി പാട്ടശ്ശേരി സ...