ജില്ലയില്‍ ഒന്നര വര്‍ഷത്തിനിടെ ഡി-അഡിക്ഷന്‍ സെന്റര്‍ ആശ്വസമായത് 4030 പേര്‍ക്ക് ; ലഹരിക്കുരുക്കില്‍ നിന്നും കൈപിടിച്ചുയര്‍ത്തി വിമുക്തി മിഷന്‍
ജില്ലയില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തീവ്രയജ്ഞ കര്‍മ്മ പരിപാടികള്‍ നടപ്പാക്കുകയാണ് വിമുക്തി മിഷനിലൂടെ സംസ്ഥാന സര്‍ക്കാരും എക്സൈസ് വകുപ്പും. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ 4030 പേര്‍ക്കാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി ഡി-അഡിക്ഷന്‍ സെന്റര്‍ ആശ്വസമേകിയത്.
ലഹരിയുടെ വിവിധ പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് 2022 ജനുവരി മുതല്‍ 2023 ഏപ്രില്‍ വരെ ഇന്‍പേഷ്യന്റ് വിഭാഗത്തില്‍ (കിടത്തി ചികിത്സ) മാത്രം തേടി ജീവിതത്തിലേക്ക് തിരിച്ചെത്തിയവര്‍ 362 പേരാണ്. ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ 2022ല്‍ 2832 രോഗികളും ഈ വര്‍ഷം ഏപ്രില്‍ വരെ 836 പേരും ഇവിടെ ചികിത്സ തേടിയെത്തി.
മദ്യം, പുകയില, കഞ്ചാവ് തുടങ്ങിയ ലഹരികള്‍ക്ക് അടിമകളായി വിവിധ പ്രശ്‌നങ്ങളുമാമായെത്തിയവരെയാണ് ഡി-അഡിക്ഷന്‍ സെന്റര്‍ വഴി ജീവിതത്തിലേക്ക് മടക്കിയത്. വിവിധ പ്രായത്തില്‍ ലഹരിക്കടിമപ്പെട്ടവര്‍ക്കും ഇതില്‍ നി...