തിരൂരിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി
തിരൂർ : തിരൂരില്‍ റെയില്‍വേ പാളത്തിനു സമീപം ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പൂക്കയില്‍ ഭാഗത്തെ കാക്കടവ് റെയില്‍വേ സബ് സ്റ്റേഷനു സമീപത്താണ് മൃതദേഹം കണ്ടത്. പാളത്തിനു സമീപത്ത് പുല്ല് വെട്ടി വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളാണ് കണ്ടത്. ട്രൗസറും ബനിയനുമാണ് ധരിച്ചിട്ടുള്ളത്. ഒരാഴ്ച പഴക്കം തോന്നിക്കുന്നുണ്ട്. ആര്‍പിഎഫ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിക്കുകയാണ്. തിരൂര്‍ പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ട്രെയിന്‍ തട്ടിയോ, വീണോ മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല...