Monday, August 18

Tag: Dental chair

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡെന്റല്‍ ചെയര്‍ ഉദ്ഘാടനം ചെയ്തു
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡെന്റല്‍ ചെയര്‍ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡെന്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിപുലീകരണത്തിന്റെ ഭാഗമായി പുതുതായി സ്ഥാപിച്ച സ്‌കാനിങ് സൗകര്യങ്ങളോടു കൂടിയ ഡെന്റല്‍ ചെയറിന്റെ ഉദ്ഘാടനം നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്റാബി നിര്‍വഹിച്ചു. പുതിയ ചെയര്‍ സ്ഥാപിതമായതോടെ എക്‌സ്‌റേ ഇല്ലാതെത്തന്നെ മികച്ച രീതിയില്‍ പല്ലുകളുടെ ചികിത്സ എളുപ്പമാക്കാനും സമയ നഷ്ടം ഒഴിവാക്കാനും സാധിക്കും. നഗരസഭ ആരോഗ്യ വിഭാഗം ചെയര്‍മാന്‍ സിപി ഇസ്മായില്‍ അധ്യക്ഷനായി. വികസന കാര്യ ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്ങല്‍ കൗണ്‍സിലര്‍മാരായ കക്കടവത്ത് അഹമ്മദ് കുട്ടി, പികെ അബ്ദുൽ അസീസ്, സമീന മൂഴിക്കല്‍, അരിമ്പ്ര മുഹമ്മദാലി, സിഎച് അജാസ്, ഖദീജ പൈനാട്ടില്‍, ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസ്, ഡോ.രഞ്ജിനി, ഡോ.ദീപ മേനോന്‍, ഉള്ളാട്ട് കോയ, സാദിഖ് ഉള്ളക്കന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു....
error: Content is protected !!