വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തിയില്ലെങ്കില്‍ രക്ഷിതാക്കളെ വിളിച്ചന്വേഷിക്കണം, വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം ; നിര്‍ദേശങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്
മലപ്പുറം : സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി അധികൃതര്‍ക്ക് നിര്‍ദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്‌കൂള്‍ അധികൃതര്‍ പാലിക്കേണ്ട നടപടികളെ കുറിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തിയില്ലെങ്കില്‍ രക്ഷിതാക്കളെ വിളിച്ച് അധ്യാപകര്‍ വിവരം അന്വേഷിക്കണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു. വീട്ടില്‍നിന്നു വിദ്യാര്‍ഥി സ്‌കൂളിലേക്കു പുറപ്പെട്ടിരുന്നു എന്നു മനസ്സിലാക്കിയാല്‍ വിവരം പൊലീസിനെ അറിയിക്കണമെന്ന നിര്‍ദേശവുമുണ്ട്.
സ്‌കൂളുകളിലെ ലാന്‍ഡ് ഫോണിന്റെ പ്രവര്‍ത്തനം ഉറപ്പാക്കണം. ഐടി ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കണം. കുട്ടികളുടെ പരാതികളറിയാന്‍ സ്‌കൂളുകളില്‍ പരാതിപ്പെട്ടി നിര്‍ബന്ധമായും സ്ഥാപിക്കണം. കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ...