താനൂരിൽ ബസ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു അപകടം
താനൂർ ദേവദാർ മേൽപാലത്തിൽ നിന്ന് ബസ് താഴേക്ക് മറിഞ്ഞു അപകടം. 20 പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് അപകടം. അമിത വേഗത്തിൽ വന്ന ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിച്ചു താഴേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തു. താനൂർ പാലത്തിൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് ലോറിയും ബസും കൂട്ടിയിടിച്ചു ലോറി ഡ്രൈവർ മരിച്ചിരുന്നു.
പരിക്കേറ്റ് ചികിത്സയിൽ ഉള്ളവർ.
കോട്ടയ്ക്കൽ ആസ്റ്റർ മിംസ്: പാലത്തിങ്ങൽ വെട്ടിക്കൽ ഹൗസിലെ മിനി(43), വെട്ടിക്കൽ നീതു(25), ചെട്ടിപ്പടി ഓൾഡ് സ്ട്രീറ്റിലെ നമ്പിടി ഗിരീഷ്(42), താനൂർ വിയ്യാംവീട്ടിൽ സുരേഷ് (52), പരപ്പനങ്ങാടി എ.എം.കെ. ഹൗസിലെ സിദിന (50).
താനൂർ യൂണിറ്റി ആശുപത്രിയിൽ ചികിത്സതേടിയവർ: ഗിരിജ സ്കൂൾപടി (51), ഗിരീഷ് കുമാ...