Tag: Dhanya das

ജുമാമസ്ജിദ് നിർമാണ ഫണ്ടിലേക്ക് ഒരുമാസത്തെ വേതനം നൽകി പഞ്ചായത്ത് അംഗം ധന്യാദാസ്
Malappuram

ജുമാമസ്ജിദ് നിർമാണ ഫണ്ടിലേക്ക് ഒരുമാസത്തെ വേതനം നൽകി പഞ്ചായത്ത് അംഗം ധന്യാദാസ്

തെയ്യാല : നന്നമ്പ്ര ഗ്രാമപഞ്ചായത്ത് വാർഡ് 11 തെയ്യാല കല്ലത്താണിയിലെ മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള ബദരിയ്യ ജുമാ മസ്ജിദിൻ്റെ പുനർ നിർമ്മാണത്തിലേക്ക് വാർഡ് മെമ്പറും യൂത്ത് കോൺഗ്രസ് നന്നമ്പ്ര മണ്ഡലം ജനറൽ സെക്രട്ടറിയുമായ ധന്യാദാസ് തൻ്റെ ഒരുമാസത്തെ വേതനം സംഭാവന നൽകി മാതൃകയായി. വിവിധ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളുമൊക്കെയായി കഴിയുമ്പോൾ തന്നെ, വർഗ്ഗീയതയ്ക്കും തീവ്രവാദ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള തിൻമകൾക്കുമെതിരെ ഒറ്റക്കെട്ടായി പോരാടാൻ തയ്യാറാകേണ്ടതുണ്ടെന്നും അതിനായി പരസ്പര വിശ്വാസവും സ്നേഹവും സാഹോദര്യവും വീണ്ടെടുക്കണമെന്നും ധന്യാദാസ് പറഞ്ഞു. നമ്മുടെ നാട്ടിലെ വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾക്കും മറ്റും ജാതിമതഭേതമന്യേ എല്ലവരും സഹായ സഹകരണങ്ങൾ നൽകാറുണ്ടെന്നും അതെല്ലാം ഇത്തരം സദുദ്ദേശത്തോടെയുള്ളതാണെന്നും എൻ്റെ എളിയ സംഭാവനയും ആ ഉദ്ദേശത്തോടെയാണെന്നും മെമ്പർ പറഞ്ഞു.ധന്യാദാസിൽനിന്ന് ജുമാ മസ്ജിദ് ഖത്...
error: Content is protected !!