Monday, September 15

Tag: digital video recorder

അഹമ്മദാബാദിൽ അപകടത്തിൽപെട്ട വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഡിജിറ്റൽ വീഡിയോ റെക്കോർഡർ കണ്ടെത്തി ; ദൃശ്യങ്ങൾ പരിശോധിക്കും
National

അഹമ്മദാബാദിൽ അപകടത്തിൽപെട്ട വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഡിജിറ്റൽ വീഡിയോ റെക്കോർഡർ കണ്ടെത്തി ; ദൃശ്യങ്ങൾ പരിശോധിക്കും

അഹമ്മദാബാദ് : അഹമ്മദാബാദിൽ അപകടത്തിൽപെട്ട വിമാനത്തിന്റെ ഡിജിറ്റൽ വീഡിയോ റെക്കോർഡർ കണ്ടെത്തി. വിമാനത്തിൽ സ്ഥാപിച്ചിരുന്ന എല്ലാ ക്യാമറകളിലെയും ദൃശ്യങ്ങൾ ഉൾപ്പെടുന്നതാണ് ഡിവിആർ. അന്വേഷണ സംഘം ഇതിലെ ദൃശ്യങ്ങൾ പരിശോധിക്കും. അപകടം നടന്നിടത്ത് നിന്നാണ് ഗുജറാത്ത് എടിഎസ് ഡിവിആർ കണ്ടെത്തിയത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഇത് കണ്ടെത്തിയതെന്നും, ഫോറൻസിക് ലാബിന് കൈമാറുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. നേരത്തെ കോക്പിറ്റ് വോയ്സ് റെക്കോർഡർ കണ്ടെടുത്തിരുന്നു. വിമാനത്തിലെ ഒരു ബ്ലാക് ബോക്സ് കണ്ടെത്തിയ എയർക്രാഫ്റ്റ് ആക്‌സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്യുറോ അതിലെ വിവരങ്ങൾ ശേഖരിക്കുകയാണ്. രണ്ടാമത്തെ ബ്ലാക് ബോക്സിനയുള്ള തെരച്ചിൽ തുടരുന്നു....
error: Content is protected !!