Tag: discipline

അച്ചടക്ക ലംഘനം ; മുന്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ മുസ്ലീം ലീഗ് പുറത്താക്കി
Information, Politics

അച്ചടക്ക ലംഘനം ; മുന്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ മുസ്ലീം ലീഗ് പുറത്താക്കി

കോഴിക്കോട്: മുന്‍ സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയെ മുസ്ലീം ലീഗില്‍ നിന്നും പുറത്താക്കി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടികാട്ടിയാണ് പുറത്താക്കിയത്. അച്ചടക്ക സമിതി ശുപാര്‍ശ പ്രകാരം പാര്‍ട്ടി തീരുമാനപ്രകാരമാണ് ഹംസയെ പുറത്താക്കിയതെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ഇന്ന് ലീഗ് സംസ്ഥാന കൗണ്‍സില്‍ ചേരാനിരിക്കെയാണ് നടപടി. ജില്ലാ കൗണ്‍സില്‍ ചേരാതെ സംസ്ഥാന കൗണ്‍സില്‍ ചേരുന്നുവെന്നാണ് ഹംസ ഉയര്‍ത്തുന്ന കാര്യം. സംസ്ഥാന കൗണ്‍സില്‍ ചേരുന്നതിനെതിരെ കെഎസ് ഹംസ കോടതിയെ സമീപിച്ചതാണ് പുറത്താക്കലിലേക്ക് നയിച്ചതെന്നാണ് വിവരം. നേരത്തെ പ്രവര്‍ത്തകസമിതി യോഗത്തില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ ഹംസയെ എല്ലാ പദവിയില്‍ നിന്നും നീക്കിയിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെ ഭയന്ന് പ്രധാനമന്...
error: Content is protected !!