കണ്ടൽ കാട് സംരക്ഷണത്തിനായി മിഷ്ടി പദ്ധതിക്ക് ജില്ലയിൽ തുടക്കം
കണ്ടൽ വനങ്ങളുടെ സംരക്ഷണത്തിനായി നടപ്പാക്കുന്ന 'മിഷ്ടി' പദ്ധതിക്ക് ജില്ലയിൽ തുടക്കം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വെളിയങ്കോട് മാട്ടുമ്മൽ തീരത്ത് വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു നിർവഹിച്ചു.
മലിനീകരണം, കരയിടിച്ചിൽ, ഉപ്പുവെള്ളത്തിന്റെ കയറ്റം, വെള്ളപ്പൊക്കം, സുനാമി എന്നിവയെ തടയുന്നതും ലക്ഷ്യമിട്ടാണ്ഷോർലൈൻ ഹാബിറ്റാറ്റ്സ് ആൻഡ് ടാംഗബിൾ ഇൻകംസ് (മിഷ്ടി) പദ്ധതി കേന്ദ സർക്കാർ വിഭാവനം ചെയ്യുന്നത്.
സംസ്ഥാനത്തെ 10 തീരദേശ ജില്ലകളിലാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ നൂറ് കണ്ടൽ തൈകളാണ് വെച്ചുപിടിപ്പിക്കുക. രാജ്യത്ത് 78 സ്ഥലങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
ചടങ്ങിൽ വെളിയങ്കോട് വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപുറത്ത് അധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറസ്ട്രി സെക്ഷൻ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ വി. വിജയൻ, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ പി എസ് മുഹമ്മദ് നിഷാൽ, കെ രാജീവൻ എന്നിവർ പങ്...