Saturday, August 16

Tag: District football

Sports

ജില്ലാ ഫുട്‌ബോള്‍; എന്‍.എന്‍.എം.എച്ച്.എസ്.എസ്. ചേലേമ്പ്രക്ക് ഇരട്ടകിരീടം

മഞ്ചേരി: മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയര്‍, ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എന്‍.എന്‍.എം.എച്ച്.എസ്.എസ്.ചേലേമ്പ്രക്ക് ഇരട്ടകിരീടം. ഇരുവിഭാഗത്തിലും എന്‍.എന്‍.എം.എച്ച്.എസ്.എസ്.ചേലേമ്പ്ര ചാമ്പ്യന്‍മാരായി. വൈകീട്ട് 3.30 ന് നടന്ന സബ് ജൂനിയര്‍ വിഭാഗം ഫൈനലില്‍ മൈലപ്രം എസ്.സി. മലപ്പുറത്തെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് എന്‍.എന്‍.എം.എച്ച്.എസ്.എസ്.ചേലേമ്പ്ര തോല്‍പ്പിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. പെനാല്‍റ്റിയിലേക്ക് നീങ്ങിയ മത്സരത്തില്‍ മൈലപ്രം എസ്.സി. മലപ്പുറത്തിന്റെ മുഹമ്മദ് നിഷ്മല്‍, മുഹമ്മദ് ഫായിസ് എന്നിവര്‍ക്ക് കിക്കുകള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. സബ് ജൂനിയര്‍ വിഭാഗം ലൂസേഴ്‌സ് ഫൈനലില്‍ അപ്പോളോ ആട്‌സ് & എസ്.സി. വള്ളിക്കുന്ന് മൂന്നാം സ്ഥാനം കരസ്ഥമാക്കി.4.30 ന് നടന്ന ജൂനിയര്‍ വിഭാഗം...
error: Content is protected !!