Tag: District heritage museum

ഹജൂര്‍ കച്ചേരിയില്‍ ആരംഭിക്കുന്ന ജില്ലാ പൈതൃക മ്യുസിയം നാളെ നാടിന് സമര്‍പ്പിക്കും
Local news, Other

ഹജൂര്‍ കച്ചേരിയില്‍ ആരംഭിക്കുന്ന ജില്ലാ പൈതൃക മ്യുസിയം നാളെ നാടിന് സമര്‍പ്പിക്കും

തിരൂരങ്ങാടി: ചെമ്മാട് ഹജൂര്‍ കച്ചേരിയില്‍ ആരംഭിക്കുന്ന മലപ്പുറം ജില്ലാ പൈതൃക മ്യൂസിയം നാളെ ( വ്യാഴം) നാടിന് സമര്‍പ്പിക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന പരിപാടിയില്‍ സംസ്ഥാന തുറമുഖ പുരാവസ്തു പുരാരേഖ മ്യുസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി .അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും. പൈതൃക മ്യുസിയത്തിലേക്ക് സംസ്ഥാന പൊതുമരാത്ത് വകുപ്പ് ഇന്റര്‍ ലോക്ക് ചെയ്ത് പുനര്‍നിര്‍മ്മാണം ചെയ്ത പോലീസ് സ്റ്റേഷന്‍ റോഡിന്റെ ഉദ്ഘാടനം മുഖ്യാത്ഥിതിയായി ചടങ്ങില്‍ പങ്കെടുക്കുന്ന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. ഇടി മുഹമ്മദ് ബഷീര്‍ എം പി, കെപി എ മജീദ് എം.എ.ല്‍എ . എന്നിവര്‍ വിശിഷ്ടാഥിതികളായി പങ്കെടുക്കും. ചെമ്മാട് വില്ലേജ് ഓഫീസ് പരിസരത്തുനിന്ന് വൈകുന്നേരം മൂന്നര മണിക്ക് മന്ത്രിമാരടക്കമുള വിശിഷ്ടാഥിതികളെ ഘോഷ യാത്രയായി ഉല...
Local news, Other

ജില്ലാ പൈതൃക മ്യുസിയം ; ഉദ്ഘാടനം ആഘോഷമാക്കാൻ സംഘാടക സമിതി

തിരൂരങ്ങാടി: തിരൂരങ്ങാടി ചെമ്മാട് ഹജൂർ കച്ചേരിയിൽ ആരംഭിക്കുന്ന മലപ്പുറം ജില്ലാ പൈതൃക മ്യൂസിയം ഉദ്ഘാടനം ഈമാസം 26 ന് വൈകുന്നേരം 4 മണിക്ക് നടക്കും. സംസ്ഥാന തുറമുഖ പുരാവസ്തു പുരാരേഖ മ്യുസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. പൈതൃക മ്യുസിയത്തിലേക്ക് സംസ്ഥാന പൊതുമരാത്ത് വകുപ്പ് പുനർനിർമ്മാണം ചെയ്ത റോഡിൻ്റെ ഉദ്ഘാടനവും ചടങ്ങിൽ മുഖ്യാധിതിയായി പങ്കെടുക്കുന്ന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കും. ഇടി മുഹമ്മദ് ബഷീർ എം പി, കെപി എ മജീദ് എംഎൽഎ എന്നിവർ വിശിഷ്ഠാധിതികളാകും. ചെമ്മാട് വില്ലേജ് ഓഫീസ് പരിസരത്തുനിന്ന് കൃത്യം മൂന്നര മണിക്ക് മന്ത്രിമാർ, എംപി,എംഎൽഎ എന്നിവരെ ഘോഷയാത്രയായി ഉദ്ഘാടന വേദിയിലേക്ക് ആനയിക്കും. നഗരസഭ ചെയർമാൻ കെപി മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം പരിപാടിയ...
Other

തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരസമർപ്പണം ഇന്ന് 

തിരൂരങ്ങാടി ഹജൂർ കച്ചേരിയുടെ മന്ദിരസമർപ്പണം ഇന്ന് (മാർച്ച്‌ 27) മ്യൂസിയം പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. ഹജൂർ കച്ചേരി അങ്കണത്തിൽ വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയിൽ ഇ. ടി മുഹമ്മദ്‌ ബഷീർ എം. പി മുഖ്യാതിഥിയാകും. കെ. പി. എ മജീദ് എം. എൽ. എ അധ്യക്ഷനാവും. മലബാറിലെ കോളനി വാഴ്ചയുടെയും അതിനെതിരായി നടന്ന നാനാവിധമായ ചെറുത്തുനിൽപ്പുകളുടെയും സ്മരണകൾ നിറഞ്ഞുനിൽക്കുന്ന ചരിത്രസ്മാരകമാണ് തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരം. 1792 ൽ മലബാർ ബ്രിട്ടീഷ് അധീനതയിലായതോടെ മലബാറിൽ കോളനി ഭരണക്രമം സ്ഥാപിച്ചെടുക്കുന്നതിനായി പലതരത്തിലുള്ള സ്ഥാപനങ്ങൾ ആരംഭിക്കുകയുണ്ടായി. അക്കൂട്ടത്തിൽ സ്ഥാപിതമായതാണ് തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരം. 1921 പോരാട്ടത്തിന് തുടക്കം കുറിക്കാൻ കാരണമായ വെടിവെപ്പ് നടന്നത് ഹജൂർ കച്ചേരി കെട്ടിടത്തിന് മുമ്പിൽ വെച്ചായിരുന്നു. അന്ന് കൊല്ലപ്പെട്ട ബ്രിട്ടീഷ് പട്ടാളക്കാരുടെ ശവക്കല്...
Other

ജില്ല പൈതൃക മ്യൂസിയം മാർച്ചിൽ ഉദ്ഘാടനം ചെയ്യും: മന്ത്രി അഹമ്മദ് ദേവർകോവിൽ

തിരൂരങ്ങാടി: ജില്ലാ പൈതൃക മ്യൂസിയം മാർച്ചിൽ ഉദ്‌ഘാടനം ചെയ്യുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ ഹജൂർ കച്ചേരി കെട്ടിടത്തിന്റെ സംരക്ഷിത പ്രവർത്ത നങ്ങളാണ് നടത്തുന്നത്. ഇത് ഒരു വർഷം കൊണ്ട് 90 % പൂർത്തിയായി. കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് പ്രവൃത്തി ഉദ്ഘാടനം നടത്തിയത്. ഇനി ചുറ്റുമതിലിന്റെയും ടൈൽ പതിക്കുന്നതിന്റെയും പ്രവൃത്തിയാണ് ബാക്കിയുള്ളത്. ഇതിന്റെ പ്രവൃത്തി 3 ദിവസത്തിനുള്ളിൽ തുടങ്ങും. നേരത്തെ രൂപകൽപ്പന ചെയ്തതിൽ നിന്ന് വ്യത്യസ്തമായി കെട്ടിടത്തിന്റെ പൗരണികതക്ക് യോജിച്ച തരത്തിൽ ചുറ്റുമതിൽ ആകർഷകമായ തരത്തിലുള്ളതാക്കി മാറ്റാൻ ഭേദഗതി വരുത്തിയിട്ടുണ്ട്. അതു സംബന്ധിച്ച് കരാറുകാരന് വേണ്ട നിർദേശങ്ങൾ നൽകുന്നതിന് പുരാവസ്തു വകുപ്പ് കൺസർവേഷൻ എഞ്ചിനിയർ, അസിസ്റന്റ് എഞ്ചിനിയർമാർ എന്നിവർ ബുധനാഴ്ച ഹജൂർ കച്ചേരി സന്ദർശിച്ചിരുന്നു. https://youtu.be/Fw7KCwhhzRY മന്ത്രി അഹമ്മദ് ദ...
error: Content is protected !!