ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപത്തില്‍ 2485 കോടിയുടെ വര്‍ധനവ് ; ജില്ലാതല ബാങ്കിങ് അവലോകന യോഗം ചേര്‍ന്നു
മലപ്പുറം : ജില്ലയിലെ ബാങ്കുകളില്‍ മാര്‍ച്ച് പാദത്തില്‍ ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപം 2485 കോടി വര്‍ധിച്ച് 52,351 കോടിയായതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. ഇതില്‍ 15,503 കോടി രൂപ പ്രവാസി നിക്ഷേപമാണ്. ജില്ലയിലെ മൊത്തം വായ്പകള്‍ 32,855 കോടി രൂപയിലെത്തി. കഴിഞ്ഞ പാദത്തിലെ നേട്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ 922.5 കോടി രൂപയുടെ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്.
ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം 62.76 ശതമാനമാണ്. കെ.ജി.ബി -79.02 ശതമാനം, കാനറാ ബാങ്ക് -71.85 ശതമാനം, എസ്.ബി.ഐ -39.81 ശതമാനം, ഫെഡറല്‍ ബാങ്ക് - 29.14 ശതമാനം, സൗത്ത് ഇന്ത്യന്‍ ബാങ്ക് -42.17ശതമാനം എന്നിങ്ങനെയാണ് ജില്ലയിലെ കൂടുതല്‍ ബ്രാഞ്ചുകളുള്ള ബാങ്കുകളിലെ വായ്പാ നിക്ഷേപ അനുപാതം. വായ്പാ നിക്ഷേപ അനുപാതം 60 ശതമാനത്തില്‍ കുറവുള്ള ബാങ്കുകള്‍ അതിന് മുകളില്‍ എത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വാര്‍ഷിക ക്രെഡിറ്റ് പ...