Wednesday, November 26

Tag: District panchayath president

തദ്ദേശ തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് മത്സരിക്കുന്നത് 126 സ്ഥാനാര്‍ത്ഥികള്‍
Politics

തദ്ദേശ തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് മത്സരിക്കുന്നത് 126 സ്ഥാനാര്‍ത്ഥികള്‍

തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശപത്രികള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസം (തിങ്കള്‍) അവസാനിച്ചതോടെ മലപ്പുറം ജില്ലാ പഞ്ചായത്തിലെ 33 ഡിവിഷനിലുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറായി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ചും സ്വതന്ത്ര സ്ഥാനാര്‍ഥികളായും 126 പേരാണ് ഇത്തവണ മത്സര രംഗത്തുള്ളത്. വനിതാ സ്ഥാനാര്‍ഥികളായി 55 പേരും 71 പുരുഷന്മാരും മത്സര രംഗത്തുണ്ട്. ജില്ലാ പഞ്ചായത്ത് തേഞ്ഞിപ്പലം ഡിവിഷനിലാണ് ഇത്തവണ കൂടുതല്‍ സ്ഥാനാര്‍ഥികള്‍. ഇവിടെ എട്ടു പേരാണ് മത്സര രംഗത്തുള്ളത്. ചങ്ങരംകുളം ഡിവിഷനില്‍ ഏഴ് പേരും, പൊന്മുണ്ടം ഡിവിഷനില്‍ ആറു സ്ഥാനാര്‍ത്ഥികളും തൃക്കലങ്ങോട്, വേങ്ങര, നന്നമ്പ്ര ഡിവിഷനുകളില്‍ അഞ്ചു സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട്. ഒന്‍പത് ഡിവിഷനുകളില്‍ നാല് സ്ഥാനാര്‍ത്ഥികള്‍ വീതവും 18 ഡിവിഷനുകളില്‍ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ വീതവുമാണ് മത്സര രംഗത്തുള്ളത്. പേര്,...
Malappuram

മിതമായ വിലയില്‍ പച്ചക്കറി: ജില്ലയില്‍ ‘തക്കാളിവണ്ടി’ പര്യടനം തുടങ്ങി

മലപ്പുറം: പച്ചക്കറി വിപണിയിലുണ്ടായ വില വര്‍ധനവില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെയും വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്സ് പ്രൊമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ജില്ലയില്‍  സഞ്ചരിയ്ക്കുന്ന പച്ചക്കറി വിപണിയ്ക്ക്  തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ കര്‍ഷകനായ കുന്നത്തൊടി അബ്ദുള്‍സമദില്‍ നിന്നും പച്ചക്കറി ഏറ്റുവാങ്ങി 'തക്കാളി വണ്ടി' എന്ന പച്ചക്കറി വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.ശ്രീകല പദ്ധതി വിശദീകരിച്ചു. വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ പച്ചക്കറി ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി 'തക്കാളി വണ്ടി' ജനുവരി ഒന്നു വരെ ജില്ലയില്‍ പലയിടങ്ങളിലായി സഞ്ചരിക്കും. ജനുവരി ഒന്നുവരെയുള്ള ദിവസങ്ങളില്‍ ജില്ലാ കേന്ദ്രത്തിലും താലൂക്ക് കേന്ദ്രങ്ങളിലുമായി വിവിധ ദിവസങ്ങളില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും മിതമായ വിലയില്‍ എത്തിക്കുക...
error: Content is protected !!