Sunday, September 6

Tag: District

കണ്ടൽ കാട് സംരക്ഷണത്തിനായി മിഷ്ടി പദ്ധതിക്ക് ജില്ലയിൽ തുടക്കം
Feature, Information

കണ്ടൽ കാട് സംരക്ഷണത്തിനായി മിഷ്ടി പദ്ധതിക്ക് ജില്ലയിൽ തുടക്കം

കണ്ടൽ വനങ്ങളുടെ സംരക്ഷണത്തിനായി നടപ്പാക്കുന്ന 'മിഷ്ടി' പദ്ധതിക്ക് ജില്ലയിൽ തുടക്കം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വെളിയങ്കോട് മാട്ടുമ്മൽ തീരത്ത് വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു നിർവഹിച്ചു. മലിനീകരണം, കരയിടിച്ചിൽ, ഉപ്പുവെള്ളത്തിന്റെ കയറ്റം, വെള്ളപ്പൊക്കം, സുനാമി എന്നിവയെ തടയുന്നതും ലക്ഷ്യമിട്ടാണ്ഷോർലൈൻ ഹാബിറ്റാറ്റ്സ് ആൻഡ് ടാംഗബിൾ ഇൻകംസ് (മിഷ്ടി) പദ്ധതി കേന്ദ സർക്കാർ വിഭാവനം ചെയ്യുന്നത്. സംസ്ഥാനത്തെ 10 തീരദേശ ജില്ലകളിലാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ നൂറ് കണ്ടൽ തൈകളാണ് വെച്ചുപിടിപ്പിക്കുക. രാജ്യത്ത് 78 സ്ഥലങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങിൽ വെളിയങ്കോട് വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപുറത്ത് അധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറസ്ട്രി സെക്ഷൻ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ വി. വിജയൻ, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ പി എസ് മുഹമ്മദ് നിഷാൽ, കെ രാജീവൻ എന്നിവർ പങ്കെടുത...
നവകേരളം വൃത്തിയുള്ള കേരളം’: ജില്ലാതല പരിശീലനങ്ങള്‍ക്ക് തുടക്കം
Information

നവകേരളം വൃത്തിയുള്ള കേരളം’: ജില്ലാതല പരിശീലനങ്ങള്‍ക്ക് തുടക്കം

മലപ്പുറം : 'നവകേരളം വൃത്തിയുള്ള കേരളം' ക്യാമ്പയിനിന്റെ ജില്ലാതല പരിശീലനങ്ങള്‍ക്ക് തുടക്കമായി. ആദ്യഘട്ടമായി ജില്ലയിലെ തദ്ദേശസ്ഥാപനതല അധ്യക്ഷര്‍, റിസോഴ്സ്പേഴ്സണ്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനങ്ങള്‍ പൂര്‍ത്തീകരിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന തദ്ദേശ സ്ഥാപന തല ആധ്യക്ഷര്‍ക്കുള്ള പരിശീലന പരിപാടിയില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജില്ലാ ജോയിന്റ് ഡയറക്ടര്‍ വി.കെ മുരളി, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ഹൈദ്രോസ്, ഹരിത കേരളം മിഷന്‍ കോര്‍ഡിനേറ്റര്‍ ജിതിന്‍, കില ജില്ലാ ഫെസിലിറ്റേറ്റര്‍ ശ്രീധരന്‍, കില ഫാക്കല്‍ട്ടി ബീന സണ്ണി, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ ജ്യോതിഷ് എന്നിവര്‍ സംസാരിച്ചു. വരും ദിവസങ്ങളില്‍ പഞ്ചായത്ത്-മുന്‍സിപ്പല്‍ ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മ സേനാ അംഗങ്ങള്‍, വളണ്ടിയര്‍മാര്‍, കുടുംബശ്രീ ഗ്രീന്‍ അംബാസിഡര്‍മാര്‍ എന്നിവര്‍ക്കുള്ള ...