Tag: Dmo

പകർച്ചവ്യാധി നിയന്ത്രണം: പൊതുജനാരോഗ്യ നിയമം കർശനമാക്കും,  : ഡി.എം.ഒ
Other

പകർച്ചവ്യാധി നിയന്ത്രണം: പൊതുജനാരോഗ്യ നിയമം കർശനമാക്കും, : ഡി.എം.ഒ

മലപ്പുറം : പകർച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി രോഗ പകർച്ചക്ക് സാഹചര്യം സുഷ്ടിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക.നിയമം നടപ്പാക്കുന്നതിൽ ആരോഗ്യ പ്രവർത്തകരെ പ്രാപ്തരാക്കുന്നതിനുള്ള സമഗ്ര പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. പൊതുജനാരോഗ്യ നിയമം കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ ഫീൽഡ് ജീവനക്കാർ ശ്രദ്ധ പുലർത്തണമെന്നും ഡി.എം.ഒ പറഞ്ഞു. മലപ്പുറം സൂര്യാ റീജൻസി ഹാളിൽ നടന്ന പരിപാടിയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് സി.കെ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡി.പി.എം ഡോ.ടി.എൻ. അനൂപ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ കെ.പി. സാദിഖ് അലി, ഡെപ്യൂട്ടി എഡ്യൂക്കേഷൻ മീഡിയ ഓഫീസർ പി.എം. ഫസൽ എന്നിവർ സംസാരിച്ചു. പൊതു ജനാരോഗ്യ വിഭാഗം ടെക്‌നിക്കൽ അസിസ്റ്റന്റുമാരായ എം. ഷാഹുൽ ഹമീദ്, വി.വി. ദിനേശ് എന്നിവർ പരിശീലനത്തിന് നേതൃത്വ...
Other

ഉത്സവത്തിനിടെ തണ്ണിമത്തൻ ജ്യൂസ് കഴിച്ചവർക്ക് അസ്വസ്ഥത, 200 പേർ ചികിത്സ തേടി

തിരുനാവായ: വൈരങ്കോട് ക്ഷേത്ര ത്തിൽ തീയ്യട്ടു ഉത്സവത്തിൽ പങ്കെടുത്ത 200 പേർക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. വൈരങ്കോട് ക്ഷേത്രത്തിനടുത്ത് പട്ടര്‍നടക്കാവ് എന്ന സ്ഥലത്തെ ബേക്കറിയില്‍ നിന്ന് തണ്ണിമത്തന്‍ ജ്യൂസ് കഴിച്ചവരെയാണ് അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഛർദി, വയറിളക്കം എന്നിവയാണ് ബാധിച്ചത്. ഇതേ തുടർന്ന്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ബേക്കറിയില്‍ നിന്ന് വെള്ളം ശേഖരിക്കുകയും രാസ പരിശോധനക്കായി ലാബിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ശുദ്ധമായ പാനീയങ്ങളെ സംബന്ധിച്ച് ബോധവത്ക്കരണ പോസ്റ്ററുകള്‍ തയാറാക്കുന്നതിനും പഞ്ചായത്തിലും ക്ഷേത്ര പരിസരങ്ങളിലും ബോധവത്ക്കരണ നടത്തുന്നതിനും മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഭക്ഷ്യ സ...
error: Content is protected !!