Tag: Donetion

ഇത് മാതൃകയുടെ പെരുന്നാള്‍ ആഘോഷം ; പ്രദേശത്തെ സഹോദരിയുടെ ചികിത്സക്ക് ധനസഹായം നല്‍കി പരപ്പില്‍പാറ യുവജന സംഘം
Information

ഇത് മാതൃകയുടെ പെരുന്നാള്‍ ആഘോഷം ; പ്രദേശത്തെ സഹോദരിയുടെ ചികിത്സക്ക് ധനസഹായം നല്‍കി പരപ്പില്‍പാറ യുവജന സംഘം

വേങ്ങര : ജാതി ,മത, ഭേദമന്യേ നാടിന്റെ സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി പരപ്പില്‍ പാറ യുവജനസംഘം പെരുന്നാള്‍ ദിനത്തില്‍ സംഘടിപ്പിച്ച പൊലിവ് പെരുന്നാള്‍ സംഗമം പ്രദേശത്തെ ഇരു വൃക്കകളും തകരാറിലായ സഹോദരിക്ക് ചികത്സയിലേക്കുള്ള ധനസഹായം ക്ലബ്ബ് പ്രസിഡന്റ് സഹീര്‍ അബ്ബാസ് നടക്കല്‍ വാര്‍ഡ് മെമ്പര്‍ കുറുക്കന്‍ മുഹമ്മദിനെ ഏല്‍പ്പിച്ച് തുടക്കം കുറിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന സ്‌നേഹ സംഗമത്തില്‍ എ.കെ നസീര്‍, ഗംഗാധരന്‍ കെ, ഹാരിസ് മാളിയേക്കല്‍, അസീസ് കൈപ്രന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ക്ലബ്ബ് പ്രവര്‍ത്തകര്‍ അണിയിച്ചേരുക്കിയ ഗാന വിരുന്നും അരങ്ങേറി. ക്ലബ്ബ് പ്രവര്‍ത്തകരായ അലി അക്ബര്‍ എം ,മഹ്‌റൂഫ്, ലത്തീഫ്, അദ്‌നാന്‍ .ഇ, സാദിഖ് വി എം , ദില്‍ഷാന്‍ ഇ കെ , ഹൈദര്‍ എം , ഇബ്രാഹിം കെ , ഫിറോസ് സി, ഫൈസല്‍, മുസ്തഫ ഇ, റാഫി കെ , അക്ബര്‍ കെ , നിഷാദ് പി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി...
error: Content is protected !!