ഭീകരതയും തീവ്രവാദവും ഇസ്ലാമിന് അന്യം : ഡോക്ടർ ഹുസൈൻ മടവൂർ
വേങ്ങര :ഭീകരതയും തീവ്രവാദവും ഇസ്ലാമിന് എതിരെ ആരോപിക്കുന്ന വസ്തുതാ വിരുദ്ധമായ കാര്യമാണെന്നും ഇസ്ലാം സമാധാനത്തോടെ പ്രചരിച്ച മതമാണെന്നും, ഖുർആൻ ലോകത്ത് മാനവികതയുടെ സന്ദേശമാണ് കൈമാറുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു കെ.എൻ.എം.വേങ്ങര മണ്ഡലം കമ്മിറ്റി വലിയോറ കാളികടവ് പി സി എം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മുജാഹിദ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ഇസ്ലാം വാളുകൊണ്ട് പ്രചരിച്ച മതമാണ് എന്ന് ചിലർ പ്രചരിപ്പിക്കുന്ന കേവലം കുപ്രചരണങ്ങൾ മാത്രമാണെന്നും ആരെയും നിർബന്ധിച്ചു മുസ്ലിം ആക്കുന്ന സമീപനം മതഗ്രന്ഥങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
സ്വാഗതസംഘം ചെയർമാൻ വികെ കുഞ്ഞാലൻകുട്ടി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഓൺലൈൻ സന്ദേശം കൈമാറി. പി.കെ.എം. അബ്ദുൽ മജീദ് മദനി,കെ എൻ എം മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് തെയ്യമ്പാട്ടിൽ ഷറഫുദ്ദീൻ, ജനറൽ...