ഡോക്ടറില്‍ നിന്നും മൂന്നിലൊന്ന് ശമ്പളം മാത്രമുള്ള ഡെപ്യൂട്ടി കളക്ടറായി ; 10 വര്‍ഷത്തിന് ശേഷം ഐഎഎസും
മലപ്പുറം : ഡോക്ടറില്‍ നിന്നും ശബളം മൂന്നിലൊന്ന് മാത്രമുള്ള ഡപ്യൂട്ടി കലക്ടറായി. സിവില്‍ സര്‍വീസിനോടുള്ള താല്‍പര്യമായിരുന്നു ചുവടുമാറ്റത്തിനു പിന്നില്‍. ഒടുവില്‍ 10 വര്‍ഷത്തിന് ശേഷം ഐഎഎസിന് തെരഞ്ഞെടുത്ത് വിജ്ഞാപനവും. മലപ്പുറത്തടക്കം ഡപ്യൂട്ടി കലക്ടറായി സേവനമനുഷ്ഠിച്ച ഡോ ജെ. ഒ അരുണിനാണ് ഐഎഎസിന് തിരഞ്ഞെടുത്ത് വിജ്ഞാപനം വന്നിരിക്കുന്നത്. മഞ്ചേരി സ്വദേശിയായ അരുണിനെ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്ക് നിയമിച്ചു കേന്ദ്ര സര്‍ക്കാര്‍ വിഞാപനം പുറപ്പെടുവിച്ചു. ഇതോടെ ഡോ. അരുണിന്റെ സേവനത്തിനുള്ള അംഗീകാരമായി. മഞ്ചേരി വയ്പ്പാറപ്പടി സ്വദേശിയാണ് അരുണ്‍. പാലക്കാട് കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ സ്ഥലമെടുപ്പ് ഡപ്യൂട്ടി കലക്ടര്‍, വയനാട് പുനരധിവാസ പാക്കേജ് സ്‌പെഷല്‍ ഓഫിസറുമാണ് നിലവില്‍ ഡോ. അരുണ്‍.
കോഴിക്കോട് ഗവ. ഡെന്റല്‍ കോളജിന്റെ നോട്ടിസ് ബോര്‍ഡില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മെഡിസിനുമായി ബന്ധമില്...