Tag: Dr JO Arun

ഡെപ്യൂട്ടി കളക്ടര്‍ ഡോ. ജെ.ഒ അരുണിന് ഐ.എ.എസ്
Other

ഡെപ്യൂട്ടി കളക്ടര്‍ ഡോ. ജെ.ഒ അരുണിന് ഐ.എ.എസ്

മലപ്പുറം : പാലക്കാട് - കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ സ്ഥലമെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ ഡോ. അരുണ്‍ ജെ.ഒ ക്ക് ഐ.എ.എസ്. മലപ്പുറം മഞ്ചേരി സ്വദേശിയായ അരുണിനെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് നിയമിച്ചു കേന്ദ്ര സര്‍ക്കാര്‍ വിഞാപനം പുറപ്പെടുവിച്ചു. വയനാട് പുനരധിവാസത്തിന്റെ പ്രാരംഭ്ര പ്രവര്‍ത്തങ്ങളുടെ സ്‌പെഷ്യല്‍ ഓഫീസാറായും നിലവില്‍ അരുണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോഴിക്കോട് ഗവ. ഡെന്റല്‍ കോളേജില്‍ ലെക്ചറര്‍ ആയാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം. ആരോഗ്യ രംഗത്തെ പത്തു വര്‍ഷത്തെ സേവനത്തിനു ശേഷം കോഴിക്കോട് ഡെന്റല്‍ കോളെജില്‍ അസോസിയേറ്റ് പ്രൊഫസറായി ജോലി നോക്കുന്നതിനിടെ 2014 ലാണ് ഡെപ്യൂട്ടി കളക്ടര്‍ നിയമനം ലഭിച്ചത്. സിവില്‍ സര്‍വീസിനോടുള്ള താത്പര്യം മൂലമാണ് അന്ന് മൂന്നിലൊന്നു മാത്രം ശമ്പളമുള്ള ഡെപ്യൂട്ടി കളക്ടര്‍ ജോലി തിരഞ്ഞെടുക്കാന്‍ കാരണമെന്ന് അരുണ്‍ പറയുന്നു. മെയിന്‍ പരീക്...
error: Content is protected !!