Tag: dr mp abdu samad samadani

പൊന്നാനി മത്സ്യബന്ധന തുറമുഖം: വിവിധ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു
Local news

പൊന്നാനി മത്സ്യബന്ധന തുറമുഖം: വിവിധ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു

പൊന്നാനി മത്സ്യബന്ധന തുറമുഖത്തിന്റെ വികസനത്തിനായി പി.എം.എം.എസ്.വൈ (പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന) പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന 25.10 കോടിയുടെ വിവിധ നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നിര്‍വഹിച്ചു. കേന്ദ്ര ഫിഷറീസ്- മൃഗസംരക്ഷണ വകുപ്പു മന്ത്രി രാജീവ് രഞ്ജന്‍ സിങ്, സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ സംസ്ഥാന ഫിഷറീസ്- സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, പി. നന്ദകുമാര്‍ എം.എല്‍.എ എന്നിവരും ഓണ്‍ലൈനായി പങ്കെടുത്തു. പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് നടന്ന പ്രാദേശിക ചടങ്ങില്‍ ഡോ.എം.പി. അബ്ദുസ്സമദ് സമദാനി എം.പി., കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ വി. പ്രശാന്തന്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.ജി മധുസൂദനന്‍ തുടങ്ങിയവര്‍...
Malappuram

പൊന്നാനിയിലെ കടല്‍ക്ഷോഭവും കടലാക്രമണ ഭീഷണിയും ; മന്ത്രിക്ക് നിവേദനം നല്‍കി അബ്ദു സമദ് സമദാനി എംപി

പൊന്നാനി : പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ പുതുപൊന്നാനി, വെളിയങ്കോട് പാലപ്പെട്ടി അടക്കമുള്ള സ്ഥലങ്ങളില്‍ അനുഭവപ്പെട്ട രൂക്ഷമായ കടല്‍ക്ഷോഭവും മറ്റു തീരപ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന കടലാക്രമണ ഭീഷണിയും കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളായ ജനങ്ങളുടെ സുരക്ഷിതത്വത്തിനും ക്ഷേമത്തിനും ആവശ്യമായ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡോ. എം.പി.അബ്ദുസ്സമദ് സമദാനി എം.പി ഫിഷറീസ് മന്ത്രി സജി ചെറിയാനെ ചെങ്ങന്നൂര്‍ റെസ്റ്റ് ഹൗസില്‍ ചെന്നുകണ്ട് നിവേദനം നല്‍കി. പൊന്നാനിയിലും വെളിയങ്കോട്ടും ഇത്തവണ അനുഭവപ്പെട്ട കടുത്ത കടല്‍ക്ഷോഭത്തെയും അതുമൂലം തീരപ്രദേശത്തെ ജനങ്ങള്‍ക്കുണ്ടായ ദുരിതങ്ങളെയും കുറിച്ച് സമദാനി മന്ത്രിയുമായി വിശദമായി ചര്‍ച്ച നടത്തി. പുതുപൊന്നാനി, പാലപ്പെട്ടി, അജ്മീര്‍ നഗര്‍, വെളിയങ്കോട്, തണ്ണിത്തുറ, പത്തുമുറി, കൂട്ടായി അരയന്‍ കടപ്പുറം, സുല്‍ത്താന്‍ വളവ്, വെട്ടം,വാടിക്കല്‍, പള്ളിവളപ...
Local news

പൊന്നാനിക്കിനി സമദാനിക്കാലം ; ലീഗിന്റെ പൊന്നാപുരം കോട്ടയില്‍ ലീഡ് രണ്ട് ലക്ഷം കവിഞ്ഞു

പൊന്നാനി : പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ഡോ. എം. പി അബ്ദു സമദ് സമദാനിക്ക് മിന്നുന്ന വിജയം. മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായ പൊന്നാനിയില്‍ സമദാനിയുടെ ഭൂരിപക്ഷം രണ്ട് ലക്ഷം കവിഞ്ഞു. 234792 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുന്നിലാണ് സമദാനി. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ. എസ് ഹംസയ്ക്ക് ഇതുവരെ 325739 വോട്ടുകളാണ് ലഭിച്ചത്. അഞ്ച് സമദാനിയുടെ ലക്ഷത്തിലധികം വോട്ടുകളാണ് സമദാനിക്ക് ഇതുവരെ ലഭിച്ചത്. മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പൊന്നാനി ലോക്‌സഭാ മണ്ഡലം. നേരത്തെ പുറത്ത് വിട്ട എക്‌സിറ്റ് പോളുകളിലും സമദാനിക്ക് തന്നെയായിരുന്നു വിജയം ഉറപ്പിച്ചിരുന്നത്. പൊന്നാനിയില്‍ സമദാനിയുടെ ആദ്യ മത്സരമാണിത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ പൊന്നാനിയില്‍ സമദാനി ലീഡ് നിലനിര്‍ത്തി. ...
error: Content is protected !!