Tag: Dr naveena

മരണത്തെ മുഖാമുഖം കണ്ട സഹയാത്രികനെ രക്ഷിച്ച യുവഡോക്ടർക്ക് അഭിനന്ദന പ്രവാഹം
Other

മരണത്തെ മുഖാമുഖം കണ്ട സഹയാത്രികനെ രക്ഷിച്ച യുവഡോക്ടർക്ക് അഭിനന്ദന പ്രവാഹം

ഹൈദരാബാദിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാന യാത്രക്കിടെ ശ്വാസതടസ്സം നേരിട്ട യാത്രക്കാരന് ശുശ്രൂഷ നൽകി ജീവൻ രക്ഷിച്ച യുവ ഡോക്ടർക്ക് അഭിനന്ദന പ്രവാഹം. എറണാകുളം ലെക് ഷൊർ ഹോസ്പിറ്റലിലെ ഡോക്ടറും നന്നമ്പ്ര സ്വദേശി വിപിൻ നാരായണൻ്റെ ഭാര്യയുമായ ഡോ: നിവീനയാണ് യാത്രക്കാരന് രക്ഷയായത്. ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് ഫ്ലൈറ്റിൽവെച്ച് ശ്വാസതടസ്സം നേരിട്ട് അത്യാസന്ന നിലയിലായത്. യാത്രക്കാരിൽ ഡോക്ടർമാരായ ആരെങ്കിലും ഉണ്ടെങ്കിൽ ഗുരുതരാവസ്ഥയിലുള്ള രോഗിയെ ശുശ്രൂഷിക്കാൻ സഹായിക്കണമെന്ന വിമാനത്തിലെ അനൗൺസ് കേട്ടാണ് എറണാകുളം ലേക് ഷോർ ഹോസ്പിറ്റലിലെ ഡോ. നവീന രോഗിയുടെ അടുത്തേക്ക് ഓടിചെന്ന് പരിശോധിച്ച് പ്രാഥമിക ചികിത്സ നൽകിയത്. ഹൈദരാബാദ് സ്വദേശിയായ യാത്രക്കാരൻ ഡയാലിസിസ് ചെയ്തു കൊണ്ടിരുന്ന വ്യക്തിയായിരുന്നു. ആവശ്യമായ സംവിധാനങ്ങളോ മരുന്നോ ഉപകരണങ്ങളോ വിമാനത്തിൽ ഉണ്ടായിരുന്നില്ല. ആകെ സ്റ്റതസ്കോപ് മാത്രമാണ് ഡോക്ടർക്...
error: Content is protected !!