മമ്പുറം തങ്ങളുടെ നവോത്ഥാന ചിന്തകള്‍ ജനകീയമാക്കണം: ചരിത്ര സെമിനാര്‍
തിരൂരങ്ങാടി : സാമൂഹിക പരിഷ്‌കര്‍ത്താവും ആത്മീയാചാര്യനും ജാതി മത ഭേദമന്യേ ആയിരങ്ങളുടെ ആശാ കേന്ദ്രവുമായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങളുടെ നവോത്ഥാന ചിന്തകള്‍ തലമുറകളിലേക്ക് വ്യാപിപ്പിക്കുകയും ജനകീയമാക്കുകയും വേണമെന്ന് ചരിത്ര സെമിനാര്‍.
185-ാമത് ആണ്ടു നേര്‍ച്ചയുടെ ഭാഗമായി മമ്പുറം തങ്ങളുടെ വീട്ടുമുറ്റത്ത് വെച്ച് നടന്ന 'മമ്പുറം തങ്ങളുടെ ലോകം' ചരിത്ര സെമിനാര്‍ ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. മമ്പുറം തങ്ങളെ പോലുള്ളവര്‍ സമൂഹത്തെ ഉത്കൃഷ്ഠരാക്കുകയും അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങളെ പരിഷ്‌കൃതരാക്കുകയും ചെയ്യുക എന്ന വലിയ ദൗത്യമാണ് നിര്‍വഹിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.
മദ്രാസ് ഐഐടി അസോസിയേറ്റ് പ്രൊഫസര്‍. ഡോ. ആര്‍ സന്തോഷ് മമ്പുറം തങ്ങളും കളിയാട്ടക്കാവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച മമ...