Tag: Dr sulfath

തീരദേശത്തെ ആദ്യ ഡോക്ടറായി സുൽഫത്ത്
Malappuram

തീരദേശത്തെ ആദ്യ ഡോക്ടറായി സുൽഫത്ത്

പൊന്നാനി : തീരദേശത്തെ ആദ്യ ഡോക്ടറായി സുൽഫത്ത്. അഭിമാന നിമിഷമാണിത്. തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബത്തിൽനിന്നുള്ള ആദ്യ ഡോക്ടറായി സുൽഫത്ത് മാറി. പക്ഷേ, സുൽഫത്തിന്റെ സന്തോഷത്തിനടിസ്ഥാനം ഇതുമാത്രമല്ല. തന്നെപ്പോലുള്ള നിർധന കുടുംബത്തിലെ കുട്ടികൾക്ക് പഠനവഴിയൊരുക്കാൻ താൻ നിമിത്തമായി എന്നതുകൂടിയാണ്. അഞ്ചുവർഷം മുൻപ് എം.ബി.ബി.എസ്. ഫീസിളവ് സംബന്ധിച്ച നിർണായകമായ തീരുമാനത്തിന് വഴിയൊരുക്കിയ സുൽഫത്ത്, ഇപ്പോൾ ഡോക്ടർ പഠനം പൂർത്തിയാക്കിയിരിക്കയാണ്. പൊന്നാനി ഏഴുകുടിക്കൽ ലത്തീഫിന്റെയും ലൈലയുടെയും മകളാണ് സുൽഫത്ത്. 2017-ൽ മെഡിക്കൽ എൻട്രൻസ് കടമ്പ കടന്ന അവർക്ക് പ്രവേശനം ലഭിച്ചത് സ്വാശ്രയ കോളേജായ കൊല്ലത്തെ ട്രാവൻകൂർ മെഡിക്കൽ കോളേജിൽ. മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ചെങ്കിലും 11 ലക്ഷം രൂപ വാർഷികഫീസ് അടുത്ത കടമ്പയായി. മുൻ സ്പീക്കറും പൊന്നാനി എം.എൽ.എ.യുമായ പി. ശ്രീരാമകൃഷ്ണനെ കുടുംബം സമീപിക്കുന്നത് അതോടെയാണ്. മ...
error: Content is protected !!